മസ്കത്ത്: ലോക്ക് ഡൗണിനെ തുടർന്ന് വിവാഹം നീട്ടിവച്ച കൊല്ലം സ്വദേശിയെ ഒമാനിലെ സഹമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, പരവൂർ പുതുകുളം പഞ്ചായത്തിൽ കൂനയിൽ സ്വദേശി അഭിലാഷ്(28) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി താമസ സ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത് സഹമിലെ ഒരു കുടിവെള്ള കമ്പനിയിൽ ജോലിക്കാരനായിരുന്നു. അഭിലാഷിന്റെ കല്യാണം ജൂണിൽ നടത്താനിരുന്നതായിരുന്നു.
കോവിഡിന്റെ പശ്ചാത്തലത്തിൽ കല്യാണം കുറച്ചു കൂടി നീട്ടിയ തീയതിയിലേക്ക് മാറ്റാനുള്ള തയാറെടുപ്പിലായിരുന്നു ബന്ധുക്കൾ. മരിച്ച അഭിലാഷ് സജികുമാർ ശാന്തകുമാരി ദമ്പതിമാരുടെ മകനാണ്.
നാലുവർഷമായി ഒമാനിലുണ്ട്. സഹം ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടിക്രമം പൂർത്തിയായാൽ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.