ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന കുറുപ്പിന്റെ വേഷം അഴിച്ച് വച്ച് പുതിയ ലുക്കിലും സ്റ്റൈലിലുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ കുഞ്ഞിക്കയായ ദുൽഖർ സൽമാൻ. കറുപ്പ് എന്ന ചിത്രത്തിന്റെ ഗെറ്റപ്പിൽ നിന്നും താടിയും മുടിയുമൊക്കെ നീട്ടിയ ഒരു വ്യത്യസ്ത ഭാവത്തിലെത്തിയ താരത്തിന്റെ പുതിയ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.
താടിയും മീശയുമില്ലാതെ സ്ട്രെയ്റ്റ് ചെയ്ത് മുടി മുന്നിലേക്കിട്ട് ഒരു കൊച്ചു പയ്യന്റെ ലുക്കിലാണ് താരം ഇപ്പോൾ എത്തിയിരിക്കുന്നത്. ആരാധകരുടെ ഇടയിൽ താരത്തിന്റെ ലുക്കും ഹെയർസ്റ്റൈലുമെല്ലാം വൻ ഹിറ്റായി മാറുകയും ചെയ്തിരുന്നു.
താരത്തിന്റെ പുതിയ ചിത്രമായ കുറുപ്പിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂർത്തിയാക്കുകയും ചെയ്തിരുന്നു. ചിത്രത്തിൽ ദുൽഖർ പ്രത്യക്ഷപ്പെടുന്നത് വിവിധ ഗെറ്റപ്പുകളിലാണ്. ചിത്രത്തിലൂടെ വ്യക്തമാക്കുന്നത്് സുകുമാരക്കുറുപ്പിന്റെ ജീവിതമാണ്. ഈ ചിത്രത്തിലൂടെ മലയാളികൾ തലമുറകളായി ചോദിച്ചു കൊണ്ടിരിക്കുന്ന ചോദ്യത്തിന് ഉത്തരവും ലഭ്യമാകുകയും ചെയ്യും.