പനാജി; ഗോവയില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ എംഎല്‍എമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭാ വികസനം ഇന്നുണ്ടാകും. പ്രതിപക്ഷ നേതാവായിരുന്ന ചന്ദ്രകാന്ത് കാവ്ലേക്കറന് ഉപമുഖ്യമന്ത്രിസ്ഥാനവും രണ്ടു പേര്‍ക്ക് മന്ത്രിസ്ഥാനവും നല്‍കിയേക്കും.
കൂടാതെ നിലവില്‍ ഡപ്യൂട്ടി സ്പീക്കറും മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ അടുത്ത അനുയായിയുമായ മൈക്കള്‍ ലോബോയും മന്ത്രിസഭയിലെത്തും. ഘടകക്ഷിയായ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ മൂന്ന് പേരെയും മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കും.
കഴിഞ്ഞ ദിവസമാണ് ഗോവയിലെ പത്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേക്കെറിയത്. പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവ്ലേക്കറിന്റെ നേതൃത്വത്തിലാണ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നത്.
ചന്ദ്രകാന്ത് കവാലേക്കര്, ബാബുഷ് മോണ്‍സെറാറ്റ്, ഭാര്യ ജെന്നിഫര്‍ മോണ്‍സെറേറ്റ്, ടോണി ഫെര്‍ണാണ്ടസ്, ഫ്രാന്‍സിസ് സില്‍വീര, ഫിലിപ്പ് നെറി റോഡ്രിഗസ്, ക്ലഫാസിയോ, വില്‍ഫ്രഡ് ഡി സാ, നീലകാന്ത് ഹാലങ്കര്, ഇസിഡോര്‍ ഫെര്‍ണാണ്ടസ് എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്.
ഗോവയില്‍ ആകെ 15 എംഎല്‍എമാരാണ് നിലവില്‍ കോണ്‍ഗ്രസിനുള്ളത്. ഇതില്‍ നിന്നും പത്ത് പേരാണ് ബിജെപി പാളയത്തിലേക്ക് പോയത്. ഇതോടെ 40 അംഗ ഗോവ നിയമസഭയില്‍ ബി.ജെ.പിക്ക് ഇപ്പോള്‍ 27 അംഗങ്ങളായി. കോണ്‍ഗ്രസ് അഞ്ച് പേരിലേക്ക് ചുരുങ്ങി.