ത്സാന്‍സി: തേള് കുത്തേറ്റ കുട്ടിയ്ക്ക് ചികിത്സ കിട്ടാതെ ദാരുണാന്ത്യം. ത്സാന്‍സിയിലാണ് സംഭവം. സ്കൂളില്‍ വെച്ചാണ് കുട്ടിക്ക് തേളിന്റെ കുത്തേറ്റത്. തേളിന്റെ കുത്തേറ്റ ഉടനെ കുട്ടിയെ ആശുപത്രിയിലെത്തിക്കാതെ സ്കൂള്‍ അധികൃതര്‍ എത്തിച്ചത് മന്ത്രവാദിയുടെ അടുത്തായിരുന്നു.
മന്ത്രമോതിയും മറ്റും വന്നതോടെ സമയം ഒരുപാട് വൈകി. കുഞ്ഞിന്റെ നില അതീവ ഗുരുതരമായി. ശാരീരികാവസ്ഥ വളരെ മോശമായതോടെയാണ് കുഞ്ഞിനെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയത്. ആശുപത്രിയില്‍ വെച്ചാണ് കുട്ടി മരണപ്പെട്ടത്.
സംഭവത്തെ തുടര്‍ന്ന് സ്കൂള്‍ ഹെഡ്മാസ്റ്ററെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. ഝാന്‍സിയിലെ ഒരു സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് മരിച്ചത്.