ഫേസ്ബുക്ക് നിയന്ത്രണത്തിലുള്ള ഫോട്ടോ ഷെയറിംഗ് പ്ലാറ്റ്ഫോം ഇന്‍സ്റ്റഗ്രാം വലിയൊരു ഷോപ്പിങ് മാമാങ്കത്തിന് തയ്യാറെടുക്കുന്നു. ഇന്‍സ്റ്റഗ്രാം ആപ്പില്‍ നിന്നു തന്നെ സാധനങ്ങള്‍ വാങ്ങാനുള്ള സൗകര്യമാണ് അധികൃതര്‍ ഉപയോക്താക്കള്‍ക്കായി തുടങ്ങിയിരിക്കുന്നത്.
ആപ്പിനുള്ളില്‍ ഇന്‍സ്റ്റഗ്രാമുമായി സഹകരിക്കുന്ന ചില കമ്പനികളുടെ പ്രൊഡക്ടുകള്‍ വാങ്ങാന്‍ അനുവദിക്കുന്നതാണ് പുതിയ ഫീച്ചര്‍. അഡിഡാസ്, ബര്‍ബെറി, മാക് കോസ്മെറ്റിക്സ്, മൈക്കല്‍ കൊര്‍സ്, നൈക്കി, വോര്‍ബി പാര്‍ക്കര്‍, സാറാ തുടങ്ങിയ കമ്പനികളുടെ പ്രൊഡക്ടുകളാണ് തുടക്കത്തില്‍ ലഭ്യമായിരിക്കുക.
നേരത്തെ ഇന്‍സ്റ്റഗ്രാമില്‍ നിന്നു പുറത്തെത്തിയാല്‍ മാത്രമായിരുന്നു പ്രൊഡക്ടുകള്‍ വാങ്ങാനാകുക. പുതിയ ഫീച്ചര്‍ പ്രവര്‍ത്തന സഞ്ജമാകുന്നതോടെ 2021 ആകുമ്പാഴേക്കും കമ്പനിക്ക് പ്രതിവര്‍ഷം 10 ബില്ല്യന്‍ ഡോളര്‍ അധികവരുമാനം നേടാനാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.