ആലപ്പുഴ: കെഎസ്ആര്‍ടിസി ബസില്‍ അഞ്ചാംക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കണ്ടക്ടര്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശി ഗഫൂറിനെയാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്. കായംകുളത്തെ കരീലക്കുളങ്ങരയിലാണ് സംഭവം.
കണ്ടക്ടര്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു. അമ്മയ്ക്കും അമ്മൂമ്മയ്ക്കും സഹോദരന്മാര്ക്കുമൊപ്പം ചവറയിലേക്ക് പോകാന്‍ ബസില്‍ കയറിയതാണ് പെണ്‍കുട്ടി. നങ്ങ്യാര്‍കുളങ്ങരയില്‍ നിന്ന് കയറിയ കുട്ടി ഒറ്റയ്ക്ക് സീറ്റില്‍ ഇരിക്കുന്നതിടെയായിരുന്നു സംഭവം. കുട്ടി ബഹളം വെച്ചതിനെത്തുടര്‍ന്ന് ബസ് തടഞ്ഞിട്ട് പോലീസെത്തി കണ്ടക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നു.