ന്യൂഡല്‍ഹി: ബിജെപി തങ്ങളുടെ ടെംപ്ലേറ്റ് മോഷ്ടിച്ചെന്ന ആരോപണവുമായി ആന്ധ്രപ്രദേശ് വെബ് ഡിസൈന്‍ കമ്പനി രംഗത്ത്. ആന്ധ്രയിലെ ഡബ്ല്യു3 ലേഔട്ട്സ് എന്ന സ്ഥാപനമാണ് ആരോപണവുമായി രംഗത്ത് വന്നത്. യാതൊരു ക്രെഡിറ്റും കമ്പനിക്ക് നല്‍കാതെയാണ് മോഷണമെന്ന് കമ്പനി ആരോപിക്കുന്നു.
രാജ്യത്തിന്റെ ചൗക്കീദാറെന്ന് (കാവല്ക്കാരന്) സ്വയം വിശേഷിപ്പിക്കുന്ന നേതാവിന്റെ പാര്‍ട്ടി എങ്ങനെയാണ് ഇത്തരമൊരു കാര്യം ചെയ്യുന്നതെന്നും ഒരു ചെറിയ സ്ഥാപനത്തിന്റെ ചോരയും വിയര്‍പ്പുമാണ് ബിജെപി മോഷ്ടിച്ചതെന്നും അതു കണ്ടെത്തിയപ്പോള്‍ അവഗണനയാണ് നേരിടേണ്ടി വന്നതെന്നും കമ്പനി പറയുന്നു.
‘ബിജെപി ഐടി സെല്‍ ഞങ്ങളുടെ ടെംപ്ലേറ്റ് ഉപയോഗിച്ചതില്‍ ആദ്യം സന്തോഷവും ആവേശവും ഉണ്ടാക്കിയിരുന്നു. എന്നാല്‍ പ്രതിഫലം നല്‍കാതെ ബാക്ക് ലിങ്ക് ഒഴിവാക്കിയ ശേഷമാണു ഞങ്ങളുടെ ടെംപ്ലേറ്റ് അവര്‍ ഉപയോഗിച്ചിരിക്കുന്നതെന്നത്. നിര്‍മാതാക്കളുടെ പേര് അതില്‍ നല്‍കിയിട്ടില്ലെന്നും കമ്പനി ആരോപിക്കുന്നു.
@BJP4India please ask your team to read the license terms https://t.co/1Uagn4FGjr before removing "designed by w3layouts"?
Please provide your IT Team Email id will have a word.— W3layouts (@W3layouts) March 22, 2019