വിപണിയില്‍ ഷവോമി സ്മാര്‍ട്ട്ഫോണുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. വിലക്കുറവു കൊണ്ടും ആകര്‍ഷകമായ ഫീച്ചറുകള്‍ അവതരിപ്പിച്ചും സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയിലൂടെ ജനങ്ങളെ വളരെ പെട്ടെന്ന് തന്നെ കൈയ്യിലെടുക്കാന്‍ ഷവോമിക്ക് സാധിച്ചിട്ടുണ്ട്. ഇടയ്ക്കിടെ വിലകുറച്ച് ഫോണുകള്‍ അവതരിപ്പിക്കുന്നതും ഷവോമിയ്ക്ക് വില്‍പ്പന വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്.
ഇപ്പോഴിതാ പവര്‍ഫുള്‍ സ്മാര്‍ട്ട്ഫോണ്‍ എന്ന വിശേഷണമുള്ള പോകോ എഫ്1 മോഡലിന്റെ വില ഇന്ത്യയില്‍ കുറച്ചിരിക്കുകയാണ് കമ്പനി. പോകോയുടെ 6ജിബി(128 ജിബി ഇന്റേണല്‍ സ്റ്റോറേജ്) മോഡലിന്റെ വിലയാണ് ഷവോമി താത്കാലികമായി കുറച്ചിരിക്കുന്നത്.
ഈ മോഡലിന് 2000 രൂപ ഇളവാണ് കമ്പനി നല്‍കിയിരിക്കുന്നത്. ഫ്ളിപ്കാര്‍ട്ട്, എംഐ കോം എന്നീ ഓണ്‍ലൈന്‍ സൈറ്റുകളിലൂടെ മാര്‍ച്ച് 25 മുതല്‍ 28 വരെ ഓഫര്‍ നിരക്കില്‍ പോകോ എഫ്1 മോഡല്‍ സ്വന്തമാക്കാം. 20,999 രൂപയ്ക്കാണ് ഫോണ്‍ ലഭ്യമാവുക. അതേസമയം പോകോ എഫ്1ന്റെ മറ്റു വേരിയന്റുകള്‍ സാധാരണ വിലയില്‍ തന്നെയാണ് ലഭിക്കുകയെന്നും കമ്പനി അറിയിച്ചു.