സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി വാട്സാപ്പ്. വാട്സാപ്പ് ലോക്ക് ചെയ്ത് സുരക്ഷിതമാക്കുന്നതിനായി ഫെയ്സ് ഐഡിയും ടച്ച് ഐഡി സൗകര്യങ്ങളും ഉള്‍പ്പെടുത്തി പുതിയ പതിപ്പ് അവതരിപ്പിച്ചു. വാട്സാപ്പിന്റെ ഐഒഎസ് ആപ്പിലാണ് പുതിയ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
വാട്സാപ്പിന്റെ 2.19.20 അപ്ഡേറ്റിലാണ് ഈ ഫീച്ചറുള്ളത്. ഉപയോക്താക്കള്‍ക്ക് ഇനിമുതല്‍ ലോക്ക് ചെയ്ത് നിശ്ചിത സമയത്തിന് ശേഷം അണ്‍ലോക്ക് ചെയ്യാനാകുന്ന വിധത്തില്‍ സമയ പരിധിയും നിശ്ചയിക്കാം.
ടച്ച് ഐഡിയും, ഫെയ്സ്ഐഡിയും പരാചയപ്പെടുന്നിടത്ത് പാസ് കോഡ് നല്കി അണ്‍ലോക്ക് ചെയ്യുകയുമാവാം. ഈ സൗകര്യം ആക്റ്റിവേറ്റ് ചെയ്യുന്നതിന് Settings > Account > Privacy ല്‍ Screen Lock തെരഞ്ഞെടുത്താല്‍ മതി. അതിന് ശേഷം ഒരോ തവണയും വാട്സാപ്പ് തുറക്കുമ്പോള്‍ ടച്ച് ഐഡിയോ, ഫെയ്സ് ഐഡിയോ നല്‍കേണ്ടി വരും.
ആപ്പിള്‍ ഐഫോണ്‍ ടെന്‍, ഐഫോണ്‍ ടെന്‍ എസ്, ഐഫോണ്‍ ടെന്‍എസ് മാക്സ്, ഐഫോണ്‍ ടെന്‍ ആര് ഫോണുകളിലാണ് ഫെയ്സ് ഐഡി സൗകര്യമുള്ളത്. എന്നാല്‍ മറ്റ് ഐഫോണുകളിലെല്ലാം ടച്ച് ഐഡി സംവിധാനമുണ്ട്. ഇതേ ഫീച്ചര്‍ ആന്‍ഡ്രോയിഡ് ഫോണുകളിലും അവതരിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് വാട്സാപ്പ്.