ഈ തണുപ്പുകാലത്ത് മല്ലിയില കൃഷി ചെയ്താല്‍ ലാഭമേറെയാണെന്ന് പറഞ്ഞ് കര്‍ഷകര്‍. മഹാരാഷ്ട്രയിലെ പിമ്പ്രി പെന്ധര് ഗ്രാമത്തില്‍ നിന്നും ഒരു കര്ഷകന് 8 ഏക്കര്‍ കൃഷിഭൂമിയില്‍ മല്ലിയില വളര്‍ത്തി ആഴ്ചയില്‍ ഉണ്ടാക്കിയ ലാഭം 13.5 ലക്ഷം രൂപയാണ്. എന്നാല്‍ ഇയിള്ക്ക് കൃഷിയിലേക്കിറങ്ങാന് ആകെ ചെലവായത് രണ്ട് ലക്ഷം രൂപ മാത്രമാണ്.
മല്ലിയില പാചകത്തില്‍ അലങ്കാരത്തിനും മണത്തിനും രുചിക്കും ഉപയോഗിക്കുന്ന ഇലയാണ്. ഈ തണുപ്പുകാലം മല്ലി കര്‍ഷകര്‍ക്ക് അനുയോജ്യമാണ്. മഹാത്മ ഫൂലെ കൃഷി വിദ്യാപീഠത്തിലെ വൈസ് ചാന്‍സലറായ രാജാറാം ദേശ്മുഖ് പറയുന്നത് ഇപ്പോള്‍ ആദായം കിട്ടുന്നത് ആവശ്യത്തിനനുസരിച്ച് വിപണിയില്‍ മല്ലിയില കിട്ടാത്തതായതോടെയാണ്.
പൂനെയിലെ കാര്‍ഷിക മേഖല വിലയിരുത്തുന്നത് മല്ലിയുടെ മാര്‍ക്കറ്റ് വില കുതിച്ചുയരുകയാണെന്നാണ്. മുന്‍പ് 5 രൂപ മുതല്‍ 10 രൂപ വരെ വിറ്റിരുന്ന മല്ലിയിലയ്ക്ക് ഇപ്പോള്‍ 30 മുതല്‍ 50 രൂപ വരെയാണ് വില.