ചെന്നൈ: പ്രശസ്ത സംഗീത സംവിധായകന് എസ് ബാലകൃഷ്ണന് ചെന്നൈയില്‍ അന്തരിച്ചു. ഇന്നു രാവിലെ 11ന് നീലാങ്കരയിലെ വസതിയിലായിരുന്നു അന്ത്യം. ഒരു വര്‍ഷത്തോളമായി കാന്‍സര്‍ ബാധിച്ച് ചികില്‍സയിലായിരുന്നു അദ്ദേഹം.
സംസ്കാരം ഇന്നു വൈകിട്ട് ബസന്റ് നഗര്‍ വൈദ്യുതി ശ്മശാനത്തിലാണ്. അദ്ദേഹം ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്, റാംജി റാവു, കിലുക്കാംപെട്ടി, വിയറ്റ്നാം കോളനി, മഴവില്‍ കൂടാരം, തുടങ്ങിയ മലയാള സിനിമകള്‍ക്കു സംഗീതം നല്‍കിയിട്ടുണ്ട്. ശ്രീവല്സന്, വിമല്‍ ശങ്കര്‍ എന്നിവര്‍ മക്കളാണ്.