റിയാദ്: പശ്ചിമേഷ്യയിലെ ഏറ്റവു വലിയ സമ്പദ് വ്യവസ്ഥയായി വളര്‍ന്ന് സൗദി അറേബ്യ. ഈ വര്‍ഷം സൗദി ലക്ഷ്യമിടുന്നത് ആഭ്യന്തരോല്പാദനത്തില് 6.4 ശതമാനം വളര്‍ച്ചയാണ്. ആഭ്യന്തരോല്പാദനത്തില് സൗദിയ്ക്ക് തൊട്ടു പിറകില്‍ തുര്‍ക്കിയും യുഎഇയും ഇറാനുമാണ്.
കഴിഞ്ഞ വര്‍ഷത്തെ കണക്ക് പ്രകാരം സൗദി അറേബ്യയാണ് പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സമ്പവ്യവസ്ഥ. സൗദിയുടെ ആകെ ആഭ്യന്തരോല്പാദനം 78,400 കോടി ഡോളറാണ്. രണ്ടാം സ്ഥാനത്തുള്ള തുര്‍ക്കിയുടേത് 71,300 കോടി ഡോളറാണ്. 43,200 കോടി ഡോളറാണ് മൂന്നാമതുള്ള യുഎഇയുടെ ആഭ്യന്തരോല്പാദനം. ഇതിന് തൊട്ടുപിറകിലുള്ള ഇറാന്റേത് 43,000 കോടി ഡോളറുമാണ്.