പമ്പ: യുവതിപ്രവേശനത്തിനെതിരെ ഒക്ടോബര്‍ 17 മുതല്‍ 22 വരെ ശബരിമലയ്ക്ക് കാവല്‍ നില്‍ക്കണമെന്ന് ആഹ്വാനം ചെയ്ത് രാഹുല്‍ ഈശ്വര്‍. അതിക്രമിച്ച് കടക്കുന്നവരെ പ്രാര്‍ഥിച്ച് പ്രതിരോധിക്കണം. എരുമേലി, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ കാടിനുള്ളില്‍ പ്രാര്‍ഥന കൂട്ടായ്മ നടത്തുമെന്നും രാഹുല്‍ ഫേസ്ബുക്ക് ലൈവില്‍ പറയുന്നു.
ഗാന്ധിയന്‍ രീതികളില്‍ ശരണഘോഷങ്ങളോടെയായിക്കും സമരമെന്നും എല്ലാവരുടെയും പിന്തുണ വേണമെന്നും രാഹുല്‍ വീഡിയോയില്‍ പറയുന്നു.
രാഹുലിന്റെ വാക്കുകള്‍;
ഒക്ടോബര്‍ 17 മുതല്‍ ശബരിമലയില്‍ ശക്തമായ പ്രാര്‍ഥനകളുമായി മുന്നോട്ടുപോകും. ഇത് പ്രതിഷേധമല്ല, പ്രാര്‍ഥനയാണ്. അമ്മമാരും സ്ത്രീജനങ്ങളും സഹോദരിമാരും നമുക്കൊപ്പമുണ്ടാകും. എല്ലാ പിന്തുണയും വേണം. നാളെ രാവിലെ മുതല്‍ നിരാഹാരമടക്കമുള്ള കാര്യങ്ങളുമായി പോകും.
ഐജി മനോജ് എബ്രഹാമിനെ നേരിട്ടറിയിച്ചു. പിന്തുണ വേണമെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഒക്ടോബര്‍ രാവിലെ എട്ട് മണി മുതല്‍ എല്ലാവരും അവിടെ വേണം. നിലയ്ക്കലും പമ്പയിലും പ്രാര്‍ഥനായോഗങ്ങള്‍ നടക്കും. ഈ യോഗങ്ങളില്‍ മുദ്രാവാക്യങ്ങളല്ല, ശരണഘോഷങ്ങളാണ് ഉണ്ടാകുക.
നിയമത്തെ ലംഘിച്ചുകൊണ്ട് ഒന്നും ചെയ്യില്ല. എല്ലാ നിയമപരമായി മാത്രമെ പോകൂ. ഗാന്ധിയന്‍ രീതികളില്‍ അഞ്ച് ദിവസം 125 മണിക്കൂര്‍ പ്രതിരോധവും പ്രാര്‍ഥനയുമായി മുന്നോട്ടുപോകും.