താര പ്രണയങ്ങള്‍ എന്നും ഗോസിപ്പ് കോളങ്ങളിലെ ചൂടന്‍ ചര്‍ച്ചയാണ്. ഒരുകാലത്ത് ബോളിവുഡിലെ പ്രണയ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന താരങ്ങളാണ് നടന് അമിതാഭ് ബച്ചനും നടി രേഖയും. ഇരുവരും അഗാധമായ പ്രണയത്തിലായിരുന്നു.
ഒരുമിച്ചു പല പരിപാടികളിലും ഇരുവരും പങ്കെടുത്തിരുന്നു. ‘ഡണ്‍ അഞ്ജാനെ’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് അമിതാഭും രേഖയും പ്രണയത്തിലായത്. ഒരു കാലത്ത് ബോളിവുഡിലെ ഹിറ്റ് ജോഡി, ജീവിതത്തിലും ഇരുവരും ഒരുമിക്കുമെന്ന് കരുതി. എന്നാല്‍ ആ പ്രണയം പൂവണിഞ്ഞില്ല.
ഇപ്പോള്‍ വീണ്ടും സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വീണ്ടും രേഖ ഒരു വിവാദമാവുകയാണ്. പൊതു വേദികളില്‍ പ്രത്യക്ഷപ്പെടുന്ന നടി രേഖ വിധവയായതിനു ശേഷവും സിന്ദൂരം തൊടുന്നത് എന്തുകൊണ്ടാണെന്നാണ് എല്ലാവരും ചര്‍ച്ച ചെയ്യുന്ന രേഖയെ ചൊല്ലിയുള്ള വിവാദം. ഒരിക്കല്‍ അമിതാഭ് ബച്ചനൊപ്പം പൊതുവേദിയില്‍ എത്തിയ രേഖ സിന്ദൂരം തൊട്ടിരുന്നു. അമിതാഭുമായുള്ള രഹസ്യ വിവാഹത്തിന്റെ സൂചനയാണ് ഈ സിന്ദൂരം എന്ന് അന്ന് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു.
ജെമിനി ഗണേശന്റേയും തെലുങ്ക് നടി പുഷ്പവല്ലിയുടേയും മകളായി ജനിച്ച ഭാനുരേഖ ഗണേശന് രേഖ എന്ന ചുരുക്കപേരില്‍ ആണ് ബോളീവുഡില്‍ പ്രശസ്തയായത്. രേഖ പന്ത്രണ്ട് വയസില്‍ സിനിമയിലേക്കെത്തിയതാണ്.
റിഷി കപൂറിന്റെ വിവാഹ സല്‍ക്കാര ചടങ്ങിലും വിധവയായ രേഖ സിന്ദൂരം ധരിച്ചത് എല്ലാവരും ചര്‍ച്ച ചെയ്തു. ഇതിനെക്കുറിച്ച് ചോദിച്ച മാധ്യമങ്ങളോട് ഷൂട്ടിംഗ് കഴിഞ്ഞ് നേരിട്ട് വരുന്നതാണ് അതാണ് സിന്ദൂരമെന്നും താരം പറഞ്ഞിരുന്നു.
പിന്നീട് ഒരു ദേശീയ അവാര്‍ഡ് വേദിയിലേക്കും സിന്ദൂരം ധരിച്ചെത്തിയ രേഖ വിവാദമായി മാറി. അന്ന് നഗരത്തിന്റെ സംസ്കാരമാണ് അതാണ് സിന്ദൂരമെന്നു രേഖ പറഞ്ഞു കൊണ്ട് രേഖ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഉള്ളവരില്‍ നിന്നും വിവാദത്തില്‍ നിന്നും രക്ഷപെടുവാന്‍ നോക്കി.
ബച്ചനുമായി ഉണ്ടായിരുന്ന പ്രണയം വേര്‍പിരിഞ്ഞ ശേഷം ആയിരുന്നു രേഖ മുകേഷ് അഗര്‍വാളുമായി ഒന്നിച്ചു താമസിച്ചിരുന്നതും അദ്ദേഹത്തെ വിവാഹം കഴിച്ചതും. വിവാഹം കഴിഞ്ഞ് അധികനാള്‍ ആകുന്നതിന് മുന്‍പ് തന്നെ രേഖയുടെ ഭര്‍ത്താവ് മരിച്ചിരുന്നു.