കുവൈറ്റ് സിറ്റി; ഒരു മാസത്തില്‍ കുറഞ്ഞ കാലാവധിയുള്ള മരുന്നുകള്‍ വില്ക്കാന് പാടില്ലെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം. രാജ്യത്ത് വില്പനക്കുള്ള മരുന്നുകള്‍ക്ക് കാലാവധി അവശേഷിയ്ക്കാന്‍ ഒരു മാസത്തില്‍ കുറവാണെങ്കില്‍ വില്പന നടത്താന്‍ പാടില്ലെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്കി.
ഇത്തരം മരുന്നുകള്‍ രോഗികള്‍ക്ക് നല്‍കരുതെന്നും വിപണയില്‍ നിന്നും പിന്‍വലിക്കാനും മന്ത്രാലയം നിര്‍ദ്ദേശം നല്കി. ജനങ്ങളുടെ ആരോഗ്യ പരിപാലന കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള ശ്രദ്ധ കുറവ് ഉണ്ടാകാന്‍ പാടില്ല എന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നും മന്ത്രാലയം അറിയിച്ചു.