ഓഫര്‍ സെയിലുമായി ഫ്ളിപ്പ്കാര്‍ട്ടിനു പിന്നാലെ ആമസോണും. ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ എന്ന് പേരിട്ട സെയില്‍ ഒക്ടോബര്‍ 10 മുതല്‍ 15 വരെയാണ് ആമസോണില്‍ ലഭ്യമാവുക. എന്നാല്‍ ഫ്ളിപ്പ്കാര്‍ട്ടില്‍ 10 മുതല്‍ 14 വരെയാണ് വില്‍പ്പന. നിരവധി ഓഫറുകളാണ് മുന്‍വര്‍ഷത്തെ പോലെ ഈ വര്‍ഷവും ആമസോണ്‍ ഉപഭോക്താക്കള്‍ക്കായി നല്‍കുന്നത്.
മുന്‍ വര്‍ഷങ്ങളിലേത് പോലെ സ്മാര്‍ട്ട്ഫോണുകള്‍, ടിവി, വീട്ടുപകരണങ്ങള്‍, ഫാഷന്‍ തുടങ്ങി എല്ലാം ആമസോണിലൂടെ ഓഫര്‍ നിരക്കില്‍ സ്വന്തമാക്കാം. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുള്ളവര്‍ക്ക് 10 ശതമാനം ഡിസ്കൗണ്ടും നല്കുന്നു. പ്രൈം അംഗങ്ങള്‍ക്ക് എളുപ്പത്തില്‍ സാധനങ്ങള്‍ തെരഞ്ഞെടുക്കാം. നോ കോസ്റ്റ് ഇഎംഐ സേവനത്തിന് പുറമെ ഐസിഐസിഐ, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക് എന്നിവയുടെ ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ഇഎംഐ സര്‍വീസും കമ്പനി നല്കുന്നു. എക്സ്ചേഞ്ച് ഓഫറും ആമസോണ്‍ വാഗ്ദാനം ചെയ്യുന്നു.
ഓര്‍ഡറുകള്‍ സ്വീകരിച്ച ശേഷം വളരെ പെട്ടെന്ന്തന്നെ സാധനങ്ങള്‍ ആവശ്യക്കാരില്‍ എത്തിക്കുമെന്നാണ് ആമസോണിന്റെ അവകാശവാദം. കൂടാതെ
48 മണിക്കൂറിനുള്ളില്‍ ടിവിയും മറ്റും വീട്ടിലെത്തിക്കുമെന്നും വാഗ്ദാനം നല്കുന്നു.
ലാപ്ടോപ്, ക്യാമറ, സ്പീക്കര്‍ എന്നിവ പ്രത്യേക വിലക്കുറവിലും
ടോപ് ബ്രാന്‍ഡ് വസ്ത്രങ്ങള്‍ 50 ശതമാനം വിലക്കുറവിലും സ്വന്തമാക്കാനാവുമെന്നും കമ്പനി വ്യക്തമാക്കുന്നു.