തൊടുപുഴയിലെ ആശുപത്രിയിലെ പ്രസവ മുറിയില്‍ പര്‍ദ്ദയിട്ട് കയറിയ പോലീസുകാരനെതിരെ കേസ്
തൊടുപുഴ: തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെ പ്രസവ മുറിയില്‍ പര്‍ദ്ദയിട്ട് കയറിയ പോലീസുകാരനെതിരെ കേസ്. കുളമാവ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ നൂര്‍ സമീറിനെതിരെയാണ് തൊടുപുഴ പോലീസ് കേസ് എടുത്തത്.
മുഖ്യമന്ത്രിയുടെ ഗുണ്ടാവിരുദ്ധ സ്ക്വാഡിലെ അംഗമായിരുന്ന ഇയാള്‍ കഞ്ചാവ് മാഫിയയുടെ പക്കല്‍ നിന്നും കൈകൂലി വാങ്ങിയ കേസിലും പ്രതിയാണ്. രാത്രി എട്ടോടെയായിരുന്ന സംഭവം.
പ്രസവ മുറിയുടെ സമീപത്തായി ഇയാള്‍ ചുറ്റിക്കറങ്ങിയതു കണ്ട് സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാര്‍ പരിശോധിച്ചപ്പോഴാണ് പുരുഷനാണെന്ന് മനസിലായത്. പെട്ടി ഓട്ടോയിലാണ് ഇയാള്‍ എത്തിയത്. വാഹനത്തില്‍ മറ്റൊരാളും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
ഹ