ഹരിപ്പാട്: അമ്മയോടൊപ്പം ഉറങ്ങിയ പിഞ്ചുകുഞ്ഞിനെ ജനല്‍ അരികിലേക്ക് വലിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. കരുവാറ്റ തെക്ക് രമേശ് ഭവനത്തില്‍ മനോഹരക്കുറുപ്പിന്റെ വീട്ടില്‍ ഇന്നലെ പുലര്‍ച്ചെ 3 മണിയോടെയായിരുന്നു മോഷണം.
ജനല്‍പാളിയുടെ കൊളുത്തു തകര്‍ത്തായിരുന്നു മോഷണം. മനോഹരക്കുറുപ്പിന്റെ മകള്‍ 6 മാസം പ്രായമുള്ള പേരക്കുട്ടിയുടെ രണ്ടര പവന്റെ ആഭരണങ്ങളാണ് കവര്‍ന്നത്. അരഞ്ഞാണം, 2 തള, 3 വള എന്നിവയാണ് അപഹരിച്ചത്. തൊട്ടിലില്‍ കിടക്കുകയായിരുന്ന കുഞ്ഞ് പുലര്‍ച്ചെ 2നു കരഞ്ഞതിനെ തുടര്‍ന്ന് അമ്മ രാജലക്ഷ്മി ഒപ്പം കിടത്തി ഉറക്കുകയായിരുന്നു.
ജനലിലൂടെ കയ്യിട്ട മോഷ്ടാവ് കുഞ്ഞിന്റെ കാലില്‍ പിടിച്ചു വലിച്ചു ജനല്‍ അരികില്‍ എത്തിച്ച ശേഷം ആഭരണങ്ങള്‍ ആയുധം വച്ചു മുറിച്ചെടുക്കുകയായിരുന്നു.
മാല മുറിച്ചെടുക്കാനുള്ള ശ്രമത്തിനിടെ കുഞ്ഞ് ഉണര്‍ന്നു കരഞ്ഞു. മോഷ്ടാവ് കുഞ്ഞിന്റെ മുഖം അമര്‍ത്തി പിടിച്ചുവെങ്കിലും രാജലക്ഷ്മി ഉണര്‍ന്നു ബഹളം വച്ചതോടെ മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. കുഞ്ഞിനു പരുക്കില്ല. മാലയും ബ്രേസ്ലേറ്റും നഷ്ടപ്പെട്ടില്ല. ഹരിപ്പാട് പോലീസില്‍ പരാതി നല്കി.