മുകേഷ് അംബാനിയുടെ മകള്‍ ഇഷാ അംബാനിയ്ക്ക് ഇറ്റലിയില്‍ ആഢംബര മാംഗല്യം. മൂന്നുദിവസമാണ് വിവാഹചടങ്ങുകള്‍. ഇറ്റലിയിലെ അതിസമ്പന്നരുടെ വിശ്രമകേന്ദ്രമായ ലേക് കോമോയിലെ ആഢംബര വില്ലയിലാണ് മോതിരം മാറല്‍ ചടങ്ങ്.
ശനിയാഴ്ച രാത്രിയിലാണ് മോതിരം മാറല്‍. മൂന്നേക്കറില്‍ സ്ഥിതി ചെയ്യുന്ന ആഢംബര വില്ലയില്‍ ഞായറാഴ്ചവരെയാണ് ചടങ്ങുകള്‍.
പിരമള്‍ ഗ്രൂപ്പ് ഉടമ അജയ് പിരമളിന്റെ മകന് ആനന്ദ് പിരമള്‍ ആണ് വരന്. വടക്കേ ഇറ്റലിയിലാണ് ലേക് കോമോ. അംബാനി ഗ്രൂപ്പിന്റെയും പിരമള്‍ ഗ്രൂപ്പിന്റെയും കുടുംബാംഗങ്ങളും അതിവിശിഷ്ടാഥികളുമാണ് ചടങ്ങില്‍ പങ്കെടുക്കുക. മൂന്നുദിവസത്തെ ചടങ്ങുകള്‍ക്ക് പ്രത്യേകം പേരും ഡ്രസ്കോഡും നിശ്ചയിച്ചിട്ടുണ്ട്.
ആദ്യദിനത്തിലെ ചടങ്ങുകള്‍ ഉച്ചഭക്ഷണത്തോടെ ആരംഭിക്കും. അതിഥികളെ കുടുംബാംഗങ്ങള്‍ സ്വീകരിക്കും. ഉച്ചഭക്ഷണത്തിനുശേഷം പിരിയുന്ന വിരുന്നുകാര് അത്താഴത്തിനായി വീണ്ടും ചേരുമ്പോഴാണ് മോതിരം കൈമാറല്‍ ചടങ്ങ് നടക്കുക. ഈ അത്താഴവിരുന്നിന് ‘ലവ് ആന്‍ഡ് ബ്യൂട്ടിഫുള്‍’ എന്നാണ് പേരിട്ടിരിക്കുന്നത്. ഫോര്‍മല്‍ ഡ്രസിലാണ് എല്ലാവരും ചടങ്ങിന് എത്തേണ്ടത്.
ഡാന്‍സ് നൈറ്റിന് ബ്യൂട്ടിഫുള്‍ ഫെയര്‍ ഇറ്റലി എന്നാണ് പേര്. മുഴുവനായും ഇറ്റാലിയന്‍ ശൈലിയിലായിരിക്കും ഈ ചടങ്ങുകള്‍. ഇറ്റാലിയന്‍ വിഭവങ്ങള്‍ മാത്രമായിരിക്കും വിളമ്പുക. ഈ ദിനം അതിഥികള്‍ അണിയേണ്ടത് കോക്ടെയ്ല്‍ പാര്‍ട്ടിക്ക് അണിയുന്നതരം വസ്ത്രങ്ങളായിരിക്കും
മൂന്നാംദിനം ഉച്ചഭക്ഷണം ആണ് ഒരുക്കിയിരിക്കുന്നത്. മുകേഷ് അംബാനിയും നിതാ അംബാനിയുമാണ് ഈ ചടങ്ങിന് നേതൃത്വം നല്‍കുന്നത്. ലേക്ക് കോമോയോടും ചടങ്ങുകളോടും വിടപറയുന്ന ദിനമാണിത്. സ്മാര്‍ട്ട് കാഷ്വല്‍ ഡ്രസ് ആണ് മൂന്നാംദിനം അണിയേണ്ടത്.
എംബിഎ ബിരുദധാരികളായ ഇഷാ അംബാനിയും അജയ് പിരമളും ഈ വര്‍ഷം മേയില്‍ മഹാബലേശ്വരത്തെ അമ്പലത്തില്‍ വച്ചാണ് വിവാഹവാഗ്ദാനം ചെയ്തത്. പിരമള്‍ സ്വാസ്ഥ്യ എന്ന ഹെല്‍ത്ത്കെയര്‍ കമ്പനിയാണ് അജയ് നടത്തുന്നത്.