കൊച്ചി: പ്രളയാനന്തരം കൊച്ചി കായലിലെ ജലനിരപ്പ് കുറയുന്നതിന് വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ശാസ്ത്രലോകം. പ്രളയംമൂലം കായലിന്റെ അടിത്തട്ടില്‍ അടിഞ്ഞുകൂടിയ സാധനസാമഗ്രികളും വര്‍ഷങ്ങളായി തുടരുന്ന കായല്‍കൈയേറ്റവും ഉപഭോഗത്തില്‍ വന്ന വര്‍ധനയും മലിനീകരണവും കായലിലെ ജലനിരപ്പ് കുറയുന്നതിന് കാരണമായതായി ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. അതേസമയം, പ്രളയാനന്തരം വിവിധ പ്രദേശങ്ങളിലെ ജലനിരപ്പ് സംബന്ധിച്ച പഠനങ്ങള്‍ നടന്നുവരുന്നതായി സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ആന്‍ഡ് മാനേജ്മെന്റ് അധികൃതര്‍ പറഞ്ഞു.
15 മുതല്‍ 20 അടിവരെ കടല്‍ ഉള്‍വലിഞ്ഞ പ്രതിഭാസവും പല സ്ഥലങ്ങളില്‍നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതേസമയം, പ്രളയത്തിനുശേഷം നിരവധി സാധനസാമഗ്രികളും മണലും അഴിമുഖത്ത് വന്നടിഞ്ഞതും കായലിന്റെ ആഴം കുറയാന്‍ കാരണമായെന്ന് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ആന്‍ഡ് മാനേജ്മെന്റിലെ ശാസ്ത്രജ്ഞര്‍ പറഞ്ഞു. വിശദമായ പഠനങ്ങള്‍ നടന്നുവരുന്നതായും അവര്‍ പറഞ്ഞു.
കായലിലെ ജലനിരപ്പ് താഴുന്നതിന് പല കാരണങ്ങളുണ്ടെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രാഫിയിലെ മുന്‍ ശാസ്ത്രജ്ഞന് യുകെ ഗോപാലന് പറയുന്നു. കഴിഞ്ഞ 50 വര്‍ഷമായി കായലിന്റെ വിസ്തൃതി ഗണ്യമായി കുറഞ്ഞുവരികയാണ്. 2,47,000 ഹെക്ടര്‍ കായലാണ് 50 വര്‍ഷം മുമ്പുണ്ടായിരുന്നത്. അത് 65,000 ഹെക്ടറായി കുറഞ്ഞു. വീണ്ടും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. കൈയേറ്റങ്ങള്‍ വ്യാപകമായതാണ് ഇതിന് ഒരു കാരണം. 50 വര്‍ഷംമുമ്പ് 70,000 ഹെക്ടര്‍ കണ്ടല്‍ക്കാടുകള്‍ ഉണ്ടായിരുന്നതും വ്യാപകമായി കുറഞ്ഞു. നഗരത്തില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയെല്ലാം ഇരയാകുന്നത് കായലാണെന്നും അദ്ദേഹം പറഞ്ഞു. 6.7 മീറ്ററായിരുന്നു കായലിന്റെ ശരാശരി ആഴം. അഞ്ചുപതിറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍ ഇത് 4.4 മീറ്ററായി കുറഞ്ഞു. കായല്‍ജലത്തിന്റെ ഉപഭോക്താക്കള്‍ പത്തിരട്ടിയായി വര്‍ധിച്ചതും മലിനമാക്കപ്പെട്ടതും മറ്റു കാരണങ്ങളാണ്.