അമ്മയാകാനൊരുങ്ങുന്ന സന്തോഷത്തിലാണ് നടി കാവ്യ മാധവന്. നിറവയറില്‍ പുഞ്ചിരിതൂകി നില്ക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. കാവ്യ എട്ടുമാസം ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
ആദ്യത്തെ കണ്മണിയെ വരവേല്‍ക്കാനുള്ള ബേബി ഷവര്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. അടുത്തസുഹൃത്തുക്കള്ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പമായിരുന്നു ആഘോഷം.
മീനാക്ഷിക്കു കൂട്ടായി പുതിയൊരാള് കൂടി കുടുംബത്തിലേക്കു കടന്നു വരുന്നതിന്റെ ആഹ്ലാദത്തിലാണ് കുടുംബാംഗങ്ങളെല്ലാം. വിവാഹശേഷം പൂര്‍ണമായും അഭിനയം നിര്‍ത്തി വീട്ടുകാര്യങ്ങളില്‍ ശ്രദ്ധിക്കാനായിരുന്നു കാവ്യയുടെയും തീരുമാനം.
2016 നവംബര്‍ 25 നായിരുന്നു ദിലീപും കാവ്യയും തമ്മിലുള്ള വിവാഹം കൊച്ചിയില്‍ നടന്നത്. മലയാള സിനിമയിലെ ജനപ്രിയ താരജോടികളായ ദിലീപും കാവ്യ മാധവനും ഒരുപാടു കാലത്തെ ഊഹാപോഹങ്ങള്‍ക്കൊടുവിലാണ് വിവാഹിതരായത്.