ചെല്ലാനം: ചെല്ലാനത്ത് വലയില്‍ കുരുങ്ങിയത് ഭീമന് തെരണ്ടി. 110 കിലോ തൂക്കമുള്ള തെരണ്ടി 11,000 രൂപയ്ക്കു ലേലത്തില്‍ പോയി. ഫിഷിങ് ഹാര്‍ബറില്‍ നിന്നും പോയ വേട്ടയ്ക്കല്‍ താന്നിക്കല്‍ വള്ളത്തിലെ മല്‍സ്യത്തൊഴിലാളികള്‍ക്കാണ് ഭീമന് തെരണ്ടിയെ ലഭിച്ചത്. കൂട്ടത്തോടെ വന്ന മീനുകളെ കണ്ടു വലയെറിഞ്ഞ തൊഴിലാളികള്‍ക്കു മീനിനൊപ്പമാണ് തെരണ്ടിയെ കിട്ടിയത്.
ട്രോളിങ് നിരോധനത്തിനു ശേഷം കടലില്‍ മീനിന്റെ അളവ് വര്‍ധിച്ചെങ്കിലും ജനപ്രിയ മീനായ ചാള (മത്തി) ഇപ്പോഴും കിട്ടാക്കനിയാണ്. ചിങ്ങത്തില് ധാരാളമായി കിട്ടേണ്ട നെയ്ച്ചാള പോലെയുള്ള ചെറുമീനുകള്‍ കിട്ടാനില്ല.
കിലോഗ്രാമിനു 40 രൂപയുണ്ടായിരുന്ന ചാളയുടെ വില ഇപ്പോള്‍ 100 കടന്നു. ഇതു പൊതുവിപണിയില്‍ എത്തുമ്പോള്‍ 200 രൂപ വരെ നല്‍കണം. ഇപ്പോള്‍ ധാരാളമായി കിട്ടുന്നത് അയല, തോവാര എന്നീ മീനുകളാണ്. നാരന്‍ ചെമ്മീനും കിട്ടുന്നുണ്ട്. കഴിഞ്ഞ മൂന്ന് ആഴ്ചകളായി കടലിലെ ചൂട് ക്രമാതീതമായി വര്‍ധിച്ചതു നെയ്ച്ചാളയുടെ ലഭ്യത കുറയാന്‍ കാരണമായെന്നു മല്‍സ്യത്തൊഴിലാളികള്‍ പറയുന്നു