പാലക്കാട്: വാളയാറിൽ പാസില്ലാതെ വരുന്നവരെ കടത്തിവടണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത കോൺഗ്രസ് ജനപ്രതിനിധികൾ ക്വാറന്റൈനിൽ പോകണം. എം പിമാരായ ടി എൻ പ്രതാപൻ, രമ്യ ഹരിദാസ്, വി ശക ശ്രീകണ്ഠൻ. എംഎൽമാരായ ഷാഫി പറമ്പിൽ, അനിൽ അക്കര എന്നിവരാണ് ക്വാറന്റൈനിൽ പോകേണ്ടത്.
14 ദിവസം ക്വാറന്റെനിൽ പോകാനാണ് മെഡിക്കൽ ബോർഡാണ് നിർദ്ദേശം നൽകിയത്. വാളയാർ വഴി പാസില്ലാതെ എത്തിയ ആൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നിർദ്ദേശം. രോഗബാധിതനുമായി നേതാക്കൾ സമരത്തിനിടെ ഇടപഴകിയിരുന്നു.
സമരം നടക്കുമ്പോൾ അവിടെയുണ്ടായിരുന്ന മാധ്യമപ്രവർത്തകരും പൊലീസുകാരും വീട്ടിൽ നിരീക്ഷണത്തിൽ കഴിയണമെന്നും നിർദ്ദേശിച്ചു.