കൊറോണ വൈറസിന്റെ ഭീതിയിൽ നടുക്കത്തോടെ കഴിയുന്ന മനുഷ്യരുടെ ഇടയിൽ ഒരു നേരത്തെ ഭക്ഷണത്തിനോ, രോഗത്തിന് മരുന്ന് മേടിക്കാനോ കഴിവില്ലാതെ തുലഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്ന മനുഷ്യരുടെ ജീവിതം നമ്മൾ കാണാതെ പോകരുതെന്ന് സംവിധായകൻ ഭദ്രൻ.
കേരളത്തിന്റെ മനുഷ്യ സ്നേഹിയായ സഖാവ് പിണറായി വിജയൻ യേശുവിന്റെ നാമം പല വട്ടം ഉച്ചരിച്ചത് കേട്ടപ്പോൾ എന്റെ കണ്ണുകൾ ചുവന്നു നിറഞ്ഞുവെന്നും ഭദ്രൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
ഭദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ:
പെസഹാ ദിനത്തിൽ ഒടുക്കത്തെ അത്താഴത്തിനു മുൻപ് യേശു ശിമയോൻ പത്രോസിന്റെ കാൽ കഴുകാൻ തുടങ്ങിയതും ആശ്ചര്യത്തോടെ ശിമയോൻ കർത്താവിനോടു കേണു.
കർത്താവേ , നീ എന്റെ കാലുകൾ കഴുകുകയോ???.
ഞാൻ നിന്റെ കാലുകൾ കഴുകിയില്ലെങ്കിൽ നീ എന്നോടൊപ്പം ആയിരിക്കുകയില്ല.
കർത്താവിന്റെ വിശുദ്ധമായ കരങ്ങൾ കൊണ്ട് ആ പാദങ്ങൾ കഴുകിയപ്പോൾ എനിക്ക് തോന്നി, അത് ഇന്നത്തെ ലോകത്തോടുള്ള ഒരു strong image ആണെന്ന് .
കേവലം ഒരു വൈറസിന്റെ ഭീതിയിൽ നടുക്കത്തോടെ കഴിയുന്ന മനുഷ്യരുടെ ഇടയിൽ ഒരു നേരത്തെ ഭക്ഷണത്തിനോ, രോഗത്തിന് മരുന്ന് മേടിക്കാനോ കഴിവില്ലാതെ തുലഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്ന മനുഷ്യരുടെ ജീവിതം നമ്മൾ കാണാതെ പോകരുത്, എന്ന് കൂടി ആണ് ആ ദിവ്യ കരങ്ങൾ നമ്മെ ഓർമിപ്പിക്കുന്നത്.
നമുക്ക് കൂട്ടായി ചേർന്ന് കരുതലിന്റെ ഒരു കര സ്പർശം കൊടുക്കാം.
എൻ്റെ കേരളത്തിന്റെ മനുഷ്യ സ്നേഹിയായ സഖാവ് പിണറായി വിജയൻ യേശുവിന്റെ നാമം പല വട്ടം ഉച്ചരിച്ചത് കേട്ടപ്പോൾ എന്റെ കണ്ണുകൾ ചുവന്നു; ഞാൻ അറിയാതെ!
ഉത്തരവാദിത്ത ബോധം ഉള്ള നമ്മുടെ C.M ന്
My Salute .