ഒരു കാലത്ത് മലയാള കുടംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകനായിരുന്നു ജയറാം. മികച്ച കുടുംബ ചിത്രങ്ങളിലെ നായകനായിരുന്ന അദ്ദേഹത്തിന്റെ സിനിമകൾക്കെല്ലാം മിനിമം ഗ്യാരന്റിയും ഉണ്ടായിരുന്നു. അദ്ദേഹം അക്കാലത്ത് അഭിനയിച്ച ഒട്ടുമിക്ക് സിനികളും സൂപ്പർഹിറ്റുമായിരുന്നു.
അതേസമയം അടുത്തകാലത്തായി നിരവധി പരാജയ സിനിമകളിലും ജയറാം നായകനായി അഭിനയിച്ചിട്ടുണ്ട്. വാണിജ്യപരമായ തട്ടിക്കൂട്ട് തല്ലിപൊളി സിനിമകളിൽ ജയറാം തുടർച്ചയായി നായക പദവി അലങ്കരിക്കുന്നത് മലയാള സിനിമയുടെ സ്ഥിരം കാഴ്ചയാണിപ്പോൾ.
ഇത്രയധികം മോശം സിനിമകളിൽ താൻ എന്ത് കൊണ്ട് വന്നുപെട്ടു എന്നതിന് കൃത്യമായ ഉത്തരം നൽകുകയാണ് മലയാളത്തിന്റെ സൂപ്പർ താരം ഇപ്പോൾ. ജയറാമിന്റെ വാക്കുകൾ ഇങ്ങനെ:
‘നോ’ എന്ന് പറയാൻ ‘എനിക്ക് വലിയ ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരുന്നു. സിനിമയിൽ ആദ്യം പഠിക്കേണ്ടത് ‘നോ’ എന്ന് പറയാനാണ്. അത് പഠിക്കണം എന്നുള്ളതാണ് അടുത്ത ജനറേഷന് കൊടുക്കാവുന്ന ഏറ്റവും നല്ല പാഠം. ‘എസ്’ പറയാൻ എളുപ്പമാണ്. പക്ഷെ ‘നോ’ അങ്ങനെയല്ല. ഒരാളുടെ മുഖത്ത് നോക്കി ‘നോ’ അല്ലെങ്കിൽ എന്നെ കൊണ്ട് അത് ചെയ്യാൻ പറ്റില്ല എന്ന് പറയാൻ പഠിക്കണം.
ഒരുകാലത്ത് എനിക്കത് വലിയ ബുദ്ധിമുട്ടായിരുന്നു. അങ്ങനെ എത്രയോ മോശപ്പെട്ട സിനിമകൾ ചെയ്യേണ്ടി വന്നിട്ടുണ്ട്.
ഒരു നിർമ്മാതാവ് വന്നു കഴിഞ്ഞ സിനിമയിൽ എനിക്ക് അത്രയും നഷ്ടമായി, എനിക്ക് ഇനി ഒരു സിനിമ ചെയ്തു വിജയിക്കാതെ നിലനിൽപ്പില്ല എന്നൊക്കെ പറഞ്ഞുള്ള അവരുടെ കണ്ണുനീർ കാണുമ്പോൾ ഞാൻ ആ സിനിമയിൽ സൈൻ ചെയ്തു പോകും.
എന്റെ ഒരു ശീലം അതായിരുന്നു. അവർക്കും അറിയാം ഞാൻ അത് ചെയ്യുമെന്ന്. ഇപ്പോൾ ഒരാളോട് നോ പറയാൻ ഞാൻ കറക്റ്റായി പഠിച്ചു’. ഒരു അഭിമുഖത്തിൽ സംസാരിക്കവേ ജയറാം പറയുന്നു.