റഷ്യ: റഷ്യയില്‍ സ്വന്തം സഹോദരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിക്ക് തടവ് ശിക്ഷ. റഷ്യന്‍ സ്വദേശി 22കാരിയായ എലിസവേത ഡബ്രോവിന സഹോദരിയും മോഡലുമായ 17 കാരിയായ സ്റ്റെഫാനിയയെ കുത്തി കൊലപ്പെടുത്തിലാണ് 13 വര്‍ഷം തടവ് ശിക്ഷ ലഭിച്ചത്. തന്നെക്കാള്‍ അഴകും സൗന്ദര്യവും സ്റ്റെഫാനിയക്കുള്ളത് എലിസവേതയ്ക്കുള്ളില് അസൂയയും പകയും വളര്‍ത്തി. സഹോദരി സെ്റ്റഫാനിയയെ പോലെ വസ്ത്രം ധരിക്കാനും മേക്കപ്പ് ചെയ്യാനും എലിസവേത ശ്രമിച്ചു.
ഇതിനായി സ്റ്റെഫാനിയ ഉപയോഗിക്കുന്ന മേക്ക് സാധനങ്ങളും ഹെയര്‍ കളര്‍, ലിപ്സ്റ്റിക്ക് അടക്കം എലിസവേത ഉപയോഗിച്ചെങ്കിലും 17 കാരിയായ സെ്റ്റഫാനിയയെ പോലെ ആയില്ല. ഇതോടെ സഹോദരിയോടുള്ള അസൂയ വര്‍ധിക്കുകയായിരുന്നു. അതേസമയം സഹോദരിക്ക് കിട്ടുന്ന ആരാധനയും ശ്രദ്ധയും തനിക്ക് ലഭിക്കുന്നില്ലെന്ന് തോന്നല്‍ എലിസവേതയെ ഒരു കൊലപാതികയാക്കിമാറ്റി.
തുടര്‍ന്ന് സെ്റ്റഫാനിയയുടെ കാമുകന് അലക്സിയയുടെ വീട്ടില്‍ വെച്ചാണ് എലിസവേത സഹോദരിയെ ക്രൂരമായി ആക്രമിച്ചത്. സംഭവ സമയം സെ്റ്റഫാനിയക്കായുള്ള വൈന്‍ വാങ്ങാന്‍ അലക്സി പുറത്ത് പോയിരുന്നു. പിന്നീട് തിരിച്ചെത്തിയ അലക്സി കണ്ടത് നഗ്നയായി രക്തത്തില്‍ കുളിച്ച് കിടക്കുന്ന സ്റ്റെഫാനിയെയാണ്. തുടര്‍ന്ന് അലക്സി ഇടന്‍ തന്നെ പോലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസിന്റെ അന്വേഷണത്തില്‍ ലെിസവേത പിടിയിലായി.
189 കീറലുകളും വലതുചെവി മുറിച്ചടുക്കുകയും കണ്ണുകള്‍ ചൂഴ്ന്നെടുത്ത നിലയിലായിരുന്നു സ്റ്റെഫാനിയയുടെ ശരീരത്തില്‍ ഉണ്ടായിരുന്നുത്. സഹോദരിയോടുള്ള അസൂയയും പകയുമാണ് സ്വന്തം സഹോദരിയെ ക്രൂരമായി കൊലപ്പെടുത്താന്‍ എലിസവേതയെ പ്രേരിപ്പിച്ചത്. അതേസമയം യുവതിയെ അറസ്റ്റ് ചെയ്യുമ്പോഴും മുറത്ത് കുറ്റബോധത്തിന്റെ ഒരു കണിക പോലുമില്ലായിരുന്നെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.