കൊച്ചി: കോതമംഗലത്ത് സ്കൂള്‍ വാനിന് തീപിടിച്ചു. മാലിപാറ ഫാത്തിമ്മ മാതാ യുപി സ്കൂളിന്റെ വാനിനാണ് തീപിടുത്തം ഉണ്ടായത്. രാവിനെ കുട്ടികളുമായി സ്കൂളിലേക്ക് പോകുമ്പോഴായിരുന്നു തീപിടുത്തം ഉണ്ടായത്. സംഭവ സമയം വാഹനത്തിലുണ്ടായിരുന്ന പത്തോളം കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്ന് ഡ്രൈവര്‍ പറഞ്ഞു.
എന്ജിന് ഭാഗത്തു നിന്നും പുക ഉയരുന്നതു കണ്ട ഡ്രൈവര്‍ കുട്ടികളെ വാനിനു പുറത്തിറക്കി രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട് ബാറ്ററി ബന്ധം വേര്‍പ്പെടുത്തി. കോതമംഗലത്തു നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. സംഭവത്തില്‍ വാന്‍ പൂര്‍ണ്ണമായും കത്തി നശിച്ചു.