ദോഹ: യുഎഇയില്‍ വില്പ്പനശാനകളില് നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിന്റെ കര്‍ശന പരിശോധന. ഞായറാഴ്ച മുതല്‍ ഓഗസ്റ്റ് 8 വരെയാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ കര്‍ശന പരിശോധന ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബലി പെരുന്നാള്‍ ദിനങ്ങളില്‍ ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനം. വില്പന-സംഭരണ ശാലകള്‍ ആരോഗ്യ സുരക്ഷാ, ശുചിത്വ ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.
അവധി ദിനങ്ങളില്‍ പാര്‍ക്കുകളും ബീച്ചുകളിലും സന്ദര്‍ശിക്കുന്നവര്‍ മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുന്നത് ശിക്ഷാര്‍ഹമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ബലിപ്പെരുന്നാള്‍ ദിനങ്ങളില്‍ പൊതു നിയന്ത്രണ വകുപ്പിന്റെയും ശുചിത്വ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ രാവിലെയും വൈകിട്ടും ശുചിത്വ പരിശോധനയുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
മലിനജലം കളയുന്നതിനുള്ള സംവിധാനം രാവിലെ 7 മുതല്‍ രാത്രി 11 വരെ നഗരസഭകള്‍ ഒരുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വാണിജ്യ സമുച്ചയങ്ങളിലെ ഭക്ഷ്യ സാധനങ്ങള്‍, ഇറച്ചി, മീന്‍, പൗള്‍ട്രി എന്നിവയുടെ സംഭരണകേന്ദ്രങ്ങളിലും വില്പനശാലകളിലും പരിശോധന നടത്തുമെന്ന് പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. ഭക്ഷണശാലകള്‍, ചോക്ലേറ്റ്, നട്സ്, മധുരപലഹാരങ്ങള്‍ എന്നിവയുടെ വില്പന കേന്ദ്രങ്ങളും പരിശോധിക്കും.
ഇറക്കുമതി ഉല്പന്ന ലേല സ്ഥലം, പ്രാദേശിക ലേല സ്ഥലം, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഗ്രോസറി കടകള്‍, പഴം-പച്ചക്കറി മൊത്ത വ്യാപാര ശാലകള്‍, ശിതീകരണ സംവിധാനങ്ങള്‍ എന്നിവിടങ്ങളിലും ഭക്ഷ്യ ഉല്പാദന യൂണിറ്റുകളിലും കര്‍ശന പരിശോധന നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.