മുംബൈ: മുംബൈ ഡോഗ്രിയില്‍ നാലു നില കെട്ടിടം തകര്‍ന്ന് വീണു. അപകടത്തില്‍ രണ്ടു പേര് മരിച്ചു. ഇന്ന് രാവിലെ 11 മണിക്കാണ് സംഭവം. ഡോങ്ഗ്രിയിലെ ടാന്‍ഡല്‍ സ്ട്രീറ്റിലെ കേസര്‍ബായി ബില്‍ഡിങ് ആണ് തകര്‍ന്നു വീണത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നാല്‍പ്പതോളം പേര് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. നിലവില്‍ രണ്ടു വയസുള്ള കുട്ടി ഉള്‍പ്പെടെ അഞ്ച് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. തകര്‍ന്ന് വീണ കെട്ടിടം വളരെ പഴക്കം ചെന്നതാണ്. മരപ്പലകകളും കല്ലും ചേര്‍ന്ന് പണിതകെട്ടിടത്തിന്റേത് ഇടുങ്ങിയ നിര്‍മ്മാണമാണ്.
#Mumbai: Search and rescue operation underway at Dongri building collapse site. pic.twitter.com/KkKOyC4p3N
— ANI (@ANI) July 16, 2019
പത്ത് മുതല്‍ പന്ത്രണ്ട് കുടുംബങ്ങളാണ് ഈ കെട്ടിടത്തില്‍ താമസിക്കുന്നത്. അതേസമയം ഇത്ര പഴക്കം ചെന്നതാണെങ്കിലും മുംബൈ നഗരസഭയുടെ വാര്‍ഷിക പദ്ധതിപ്രകാരം പൊളിച്ച് പണിയേണ്ട പട്ടികയില്‍ ഈ കെട്ടിടം ഉള്‍പ്പെട്ടിരുന്നില്ല. ദുരന്തനിവാരണസേനയടക്കം രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.
Mumbai: Four-storey Kesarbai building has collapsed in Dongri. More than 40 people are feared trapped. pic.twitter.com/dZNdF2xQg0
— ANI (@ANI) July 16, 2019