കൊല്ലം: കൊല്ലം അഞ്ചലില്‍ നാടിനെ ഞെട്ടിച്ച കൊലപാതകത്തില്‍ ശിക്ഷാ നിധി നാളെ. 2017 ഓഗസ്റ്റ് 27നാണ് അമ്മയുടെ സഹോദരി ഭര്‍ത്താവ് രാജേഷ് ഏഴുവയസ്സുകാരിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയ കൊല്ലം പൊക്സോ കോടതിയാണ് ശിക്ഷാവിധി നാളത്തേക്ക് മാറ്റിയത്.
മുത്തശ്ശിയുമായി സ്കൂളിലേക്ക് പോയ പെണ്‍കുട്ടിയെ പ്രതിയായ രാജേഷ് കൂട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചു. വീട്ടില്‍പറയുമെന്ന് കുട്ടി പറഞ്ഞതോടെ കുട്ടിയെ കഴുത്തില്‍ തുണി മുറുക്കി കൊലപ്പെടുത്തി സമീപത്തുള്ള എസ്റ്റേറ്റില്‍ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. കുട്ടിയെ കൊലപ്പെടുത്തിയ ശേഷവും ഇയാള്‍ പീഡിപ്പിച്ചിരുന്നു എന്ന് പരിശോധനയില്‍ കണ്ടെത്തി.
അതേസമയം കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് നാട്ടുകാരും പോലീസും ബന്ധുക്കളും നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തി. ഇയാള്‍ക്കൊപ്പം കുട്ടി യാത്ര ചെയ്യുന്ന സിസിടിവി ദൃശ്യങ്ങളും സാക്ഷികളും കേസില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. ബലാത്സംഗം, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്.
പ്രതിക്ക് വധശിക്ഷ ഉറപ്പാക്കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. അതേസമയം പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടിയ എല്ലാ കുറ്റങ്ങളും പ്രതി ചെയ്തതായി കോടതി കണ്ടെത്തിയതായി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ മോഹന്‍രാജ് പറഞ്ഞു.