ദുബായ്: ദുബായിയില്‍ യുവതിയെ ഉപദ്രവിച്ച ശേഷം സാധനങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ടാക്സി ഡ്രൈവര്‍ അറസ്റ്റില്‍. 30കാരനായ പാകിസ്ഥാന് സ്വദേശിയാണ് അറസ്റ്റിലായത്. ഇയാള്‍ക്ക് 9 ഒമ്പത് മാസം ജയില്‍ ശിക്ഷയും തുടര്‍ന്ന് താടുകടത്തലുമാണ് ഇയാള്‍ക്ക് കോടതി വിധിച്ചിരിക്കുന്നത്.
യുവതിയുടെ കൈവശമുള്ള സാധനങ്ങള്‍ കൈക്കലാക്കാന്‍ ഇയാള്‍ യുവതിയുടെ മുടി പിടിച്ച് വലിച്ച് പുറത്തേക്ക് എറിയുകയായിരുന്നു. നാല് ബാഗുകളും ഒരു ഹാന്‍ഡ് ബാഗുമാണ് ഇയാള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചത്. ഇതില്‍ പുതിയ ഡ്രസ്സുകള്‍, 3 ഫോണുകള്‍, 3000 ദിര്‍ഹം എന്നിവ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഉണ്ടായിരുന്നു.