ന്യൂഡല്‍ഹി: ഉപഭോക്താക്കളെ കൂടുതലായി ആകര്‍ഷിക്കാന്‍ ഒരുങ്ങി വൊഡാഫോണ്‍. ഇതിന്റെ ഭാഗമായി 509 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ പരിഷ്കരിച്ചു. കൂടുതല്‍ ഡേറ്റ ആനുകൂല്യം ലഭിക്കുന്നവിധമാണ് വൊഡഫോണ്‍ 509 രൂപയുടെ പ്ലാന്‍ പരിഷ്കരിച്ചിരിക്കുന്നത്.
നിലവില്‍ 509 രൂപ പ്ലാന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് പ്രതിദിനം 1.4 ജിബി ഡേറ്റയാണ് ലഭിക്കുന്നത്. പ്ലാന്‍ പരിഷ്കരിച്ചതോടെ ഇത് 1.5 ജിബിയാകും. അതായത് പ്രതിദിനം 1.5 ജിബി ഡേറ്റ ഉപയോഗിക്കാന്‍ സാധിക്കും.
ഇതിന് പുറമേ 90 ദിവസം കാലാവധിയുളള ഈ പ്ലാനിന് കീഴില്‍ അണ്‍ലിമിറ്റഡ് വോയ്സ്കോളും, പ്രതിദിനം 100 എസ്എംഎസും ഉണ്ട്.
സമാന പ്ലാനുകളുള്ള മറ്റു കമ്പനികളുമായി മത്സരം കടുപ്പിച്ച സാഹചര്യത്തിലാണ് വൊഡഫോണ്‍ 509 രൂപ പ്ലാനില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. നിലവില്‍ റിലയന്‍സ് ജിയോയുടെ 509 രൂപ പ്ലാന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് പ്രതിദിനം നാലുജിബി ഡേറ്റ ലഭിക്കും. എന്നാല്‍ 28 ദിവസം വരെ മാത്രമാണ് ഇതിന്റെ കാലാവധി.