പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ നാരങ്ങ നീര് കൊണ്ട് കഴിയുമെന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. നാരങ്ങ നീര് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. പല വിധത്തിലഉള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു നാരങ്ങ നീര്. ആരോഗ്യം മാത്രമല്ല സൗന്ദര്യവും ഇതിന്റെ മുന്നില്‍ മുട്ടു മടക്കും. ഏത് സൗന്ദര്യ പ്രശ്നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് നാരങ്ങ. നാരങ്ങ നീരിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഉറക്കമില്ലായ്മക്ക് പരിഹാരം
ഉറക്കമില്ലായ്മക്ക് ഏറ്റവും മികച്ച പരിഹാരമാണ് നാരങ്ങ നീര്. കുളിക്കുന്ന വെള്ളത്തില്‍ അല്പം നാരങ്ങ നീര് കലര്‍ത്തി അത് കൊണ്ട് കുളിച്ചാല്‍ മതി. ഇത് ഉറക്കമില്ലായ്മക്ക് പരിഹാരം നല്കുന്നു. മാത്രമല്ല പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു നാരങ്ങ നീര്.
കാലിലെ നീര് കുറയ്ക്കാം
ആരോഗ്യത്തിന് പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോള്‍ അതിന്റെ ലക്ഷണങ്ങളില്‍ മുന്നില്‍ നില്ക്കുന്ന ഒന്നാണ് കാലിലെ നീര്. നാരങ്ങ ഉപയോഗിക്കുമ്പോള്‍ അത് നിങ്ങളുടെ ഞരമ്പുകളെ ശക്തിപ്പെടുത്തുന്നു.
ഡിപ്രഷന് അകറ്റാം
ഡിപ്രഷന് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. നാരങ്ങയില്‍ അടങ്ങിയിട്ടുള്ള സിട്രസ് മെറ്റബോളിസം വര്‍ധിപ്പിക്കുകയും മൂഡ് മാറ്റത്തിന് കാരണമാകുകയും ചെയ്യുന്നു. ഇതിനെ പ്രതിരോധിക്കാന്‍ നാരങ്ങ നീര് ഉപയോഗിക്കാവുന്നതാണ്.
വൈറല്‍ ഫീവറിന് പരിഹാരം
വൈറല്‍ ഫീവറിന് പരിഹാരം കാണാന്‍ സഹായിക്കുന്നു നാരങ്ങ നീര്. ഒരു ഗ്ലാസ്സില്‍ രണ്ട് ടീസ്പൂണ്‍ നാരങ്ങ നീര് മിക്സ് ചെയ്ത് കഴിച്ചാല്‍ മതി. ഇത് കുറച്ച് സമയത്തിനുള്ളില്‍ തന്നെ പനിയെ പമ്പ കടത്തും. അതുകൊണ്ട് തന്നെ പനിയെ പ്രതിരോധിക്കാന്‍ മികച്ചതാണ് നാരങ്ങ നീര്.
മുടി സംരക്ഷിക്കാം
ആരോഗ്യ കാര്യത്തില്‍ മാത്രമല്ല കേശസംരക്ഷണത്തിന്റെ കാര്യത്തിലും മുന്നിലാണ് നാരങ്ങ നീര്. ഉണങ്ങിയ തലയോട്ടിയില്‍ അല്പം നാരങ്ങ നീര് തേച്ച് പിടിപ്പിച്ച് അത് ഒരു ടവ്വല്‍ ഉപയോഗിച്ച് പൊതിഞ്ഞ് വെക്കുക. അല്പസമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് രണ്ടാഴ്ച കൃത്യമായി ചെയ്താല്‍ താരന് പരിപൂര്‍ണ പരിഹാരം നേടാം.
വായിലെ അള്‍സര്‍ പരിഹരിക്കാം
വായിലെ അള്‍സറിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് നാരങ്ങ. നാരങ്ങ നീര് വായിലെ മുറിവില്‍ തേച്ച് പിടിപ്പിച്ചാല്‍ മതി. ഇത് വായിലെ മുറിവിന് പെട്ടെന്ന് തന്നെ പരിഹാരം കാണുന്നു. നാവിലെ പുണ്ണിനും നാരങ്ങ നീര് ഉത്തമമാണ്.