നവരാത്രി ആഘോഷങ്ങള്‍ക്കിടെ ബിക്കിനി ചിത്രം പങ്കുവെച്ച ബോളിവുഡ് താരം സണ്ണി ലിയോണിന് സോഷ്യല്‍മീഡിയയില്‍ രൂക്ഷ വിമര്‍ശനം. ഭര്‍ത്താവിനൊപ്പം മെക്സിക്കോയില്‍ അവധിക്കാല ആഘോഷത്തിനിടയില്‍ നിന്നുള്ള ചിത്രമാണ് സണ്ണി ലിയോണ്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്. കടല്‍തീരത്തു നിന്നും ബിക്കിനിയണിഞ്ഞ ചിത്രമായിരുന്നു സണ്ണി പങ്കുവെച്ചത്.
ചിത്രത്തിന് കീഴില്‍ അസഭ്യമായ നിരവധി കമന്റുകളാണ് എത്തുന്നത്. നവരാത്രി ആഘോഷങ്ങള്‍ക്കിടെ അല്പ വസ്ത്രധാരിയായി നടക്കാന്‍ നാണമില്ലേയെന്ന് പലരും ചോദിക്കുന്നുണ്ട്. ഇത്തരം ചിത്രം നിങ്ങളില്‍ നിന്നും പ്രതീക്ഷിച്ചില്ലെന്നും ആരാധകര്‍ പ്രതികരിക്കുന്നു. ചിത്രത്തിന് പ്രതികരണമായി മോശം പരാമര്‍ശങ്ങളും നടത്താന്‍ ആരാധകര്‍ മടിച്ചിട്ടില്ല.
സ്പ്ളിറ്റ്സ് വില്ല എന്ന ടെലിവിഷന്‍ പരിപാടിയിലും വീരമാദേവി എന്ന ചിത്രവുമാണ് സണ്ണി ലിയോണ്‍ ഇപ്പോള്‍ ചെയ്യുന്നത്. സണ്ണി ലിയോണ്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന വീരമാദേവി എന്ന സിനിമയ്ക്കെതിരെ നേരത്തെ ഹിന്ദു സംഘടനയുടെ പ്രതിഷേധം ശക്തമായിരുന്നു.