സലിം കുമാറിന്റെ ഈ വര്‍ഷത്തെ വിവാഹ വാര്‍ഷികത്തിന് ഒരു പ്രത്യേകതയുണ്ട്. ആ പ്രത്യേകത മറ്റൊന്നുമല്ല വിവാഹ വാര്‍ഷിക ആഘോഷങ്ങളുടെ കമന്ററി പറഞ്ഞ് അവതാരകനായത് മലയാളത്തിന്റ പ്രിയതാരം മമ്മൂട്ടിയായിരുന്നു.
സലിം കുമാറിന്റെയും സുനിതയുടെയും 21 വിവാഹ വാര്‍ഷികമാണ് മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ആഘോഷിച്ചത്. മധുരരാജ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചായിരുന്നു ആഘോഷങ്ങള്‍.
2010ല്‍ പുറത്തിറങ്ങിയ ബ്ലോക്ബസ്റ്റര്‍ ചിത്രം പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് മധുരരാജ. ഉദയ കൃഷ്ണന് എഴുതി വൈശാഖന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം പ്രിത്വിരാജ് ഷംന കാസിം തുടങ്ങി വയിയ താരനിര തന്നെ അണിനിരക്കുന്നു.