പാരീസ്: ലോക പ്രശസ്തമായ പാരീസിലെ ഈഫല്‍ ടവര്‍ രണ്ട് ദിവസത്തിന് ശേഷം വീണ്ടും തുറന്നു. ബുധനാഴ്ച ജോലിക്കാരും മാനേജുമെന്റുമായുണ്ടായ തര്‍ക്കം കാരണം ഈഫല്‍ ടവര്‍ അടച്ചിട്ടിരുന്നു. വെള്ളിയാഴച പതിവുപോല തന്നെ രാവിലെ 9 മണിക്ക് തുറന്നുകൊടുത്തു.
പുതിയ ടിക്കറ്റ് പരിഷ്കരണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ജീവനക്കാരുടെ പ്രതിഷേധം. ടിക്കറ്റ് പരിഷ്കരണങ്ങളില്‍ പ്രതിഷേധിച്ച് ഈഫല്‍ ടവറിലെ ജീവനക്കാര്‍ ഇറങ്ങിപ്പോവുകയായിരുന്നു. ഈഫല്‍ ടവറിലേക്കുള്ള കാഴ്ചക്കാരുടെ വരി നീളുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ജീവനക്കാരുടെ പ്രതിഷേധം.
വേനല്‍ക്കാല ടൂറിസ്റ്റ് സീസണിനിടക്കാണ് ഈഫല്‍ ടവര്‍ അടച്ചു പൂട്ടേണ്ടി വന്നിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ സന്ദര്‍ശനത്തിനെത്തിയ അനേകം പേര് നിരാശരായി മടങ്ങേണ്ടിവന്നിരുന്നു.
?? Vendredi 3 août : la tour Eiffel est ouverte et vous accueille de 9h00 à minuit.
?? Friday, the 3rd of August, the Eiffel Tower is open and welcomes you from 9:00 am to midnight. pic.twitter.com/JlWuvvgWxd— La tour Eiffel (@LaTourEiffel) August 3, 2018