അമേരിക്കയില്‍ നടന്ന വെടിവെപ്പിനു മണിക്കൂറുകളുടെ ഇടവേളയില്‍ വീണ്ടും വെടിവെപ്പ്. 24 മണിക്കൂറിനിടെ രണ്ടിടങ്ങളിലായി ഉണ്ടായ വെടിവെപ്പില്‍ 29 പേര് കൊല്ലപ്പെട്ടു. തുടര്‍ച്ചയായ വെടിവെപ്പില്‍ വിറങ്ങലിച്ചിരിക്കുകയാണ് അമേരിക്ക.
മണിക്കൂറുകളുടെ വ്യത്യാസത്തില്‍ നടത്തിയ വെടിവെപ്പില്‍ അക്രമിയുടെ സഹോദരി ഉള്‍പ്പെടെ 29 പേരാണ് മരണപ്പെട്ടത്. അക്രമത്തില്‍ പതിനാറ് പേര്‍ക്ക് പരിക്കേറ്റു. കോണ്ണോര്‍ ബെറ്റ്സ് എന്ന 24 വയസുകാരനാണ് ആള്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്തിയത്. അതേസമയം ഇയാള്‍ തനിച്ചാണ് വെടിവെപ്പ് നടത്തിയത് എന്ന് പോലീസ് സ്ഥിരീകരിച്ചു.
അക്രമിയില്‍ നിന്ന് വംശീയ ആക്രമണങ്ങളെയും ന്യൂസിലാന്‍ഡ് പള്ളിയിലുണ്ടായ വെടിവെപ്പിനെയും അനുകൂലിക്കുന്ന ലേഖനം കണ്ടെത്തി. അക്രമണം ആഭ്യന്തര തീവ്രവാദമായി കണക്കാക്കി, പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് കിഴക്കന്‍ ടെക്സസിന്റെ ചുമതലയുള്ള ജോണ്‍ ബാഷ് വ്യക്തമാക്കി. ആക്രമണത്തിന് മെക്സിക്കന്‍ അതിര്‍ത്തിയിലെ മതില് നിര്‍മ്മാണവുമായി ബന്ധമുണ്ടോയെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.