വാഴ്സ: സമൂഹമാധ്യമങ്ങളില്‍ വൈറലാകാന്‍ വേണ്ടി പല സാഹസികതയും ചെയ്യുന്നവരാണ് നമ്മള്. അതില്‍ പലതും ജീവന് തന്നെ അപകടത്തിലാകാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോവാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ബഞ്ചീ ജംപിങിനിടെ റോപ്പില്‍ നിന്ന് ബന്ധം വേര്‍പ്പെട്ട് താഴേക്ക് പതിക്കുന്ന സാഹസികന്റെ അപകടകരമായ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാക്കുന്നത്. പോളണ്ടിലാണ് സംഭവം.
റോപ്പ് പൊട്ടി താഴെക്ക് പതിച്ച സാഹസികന് ജീവന് തിരിച്ച് കിട്ടി എന്നുള്ളതാണ് മറ്റൊരു അത്ഭുതവും. താഴെക്ക് പതിച്ച് ഇയാള്‍ക്ക് ശരീരത്തില്‍ മുറുവകള്‍ ഒന്നുമില്ലെങ്കിലും ആന്തരിക അവയവങ്ങള്‍ക്ക് മുറുവുകളേറ്റിട്ടുണ്ടെന്നും പരിശോധനയില്‍ വ്യക്തമായി. 39 കാരനായ യുവാവ് 330 അടി ഉയരത്തില്‍ നിന്നാണ് താഴേക്ക് വീണത്.
സംഭവത്തില്‍ നട്ടെല്ലിന് ക്ഷതമേറ്റെങ്കിലും സുഷ്മനയെ ബാധിച്ചിട്ടില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞു. പോളണ്ടിലെ ബഞ്ചീ ക്ലബ് ആണ് ബഞ്ചീ ജംപിങ് സംഘടിപ്പിച്ചത്. അതേസമയം ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ ഇയാള്‍ കഴിഞ്ഞ ദിവസം ചികിത്സയിലായിരുന്ന യുവാവ് ആശുപത്രി വിട്ടുവെന്നും സ്വന്തമായി നടന്നാണ് പുറത്തിറങ്ങിയതെന്നും സംഘടന ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.