പ്രാണരക്ഷാര്‍ഥം കുരച്ചുകൊണ്ട് പിറകേ ഓടിയ പട്ടിയില്‍ നിന്നും രക്ഷപ്പെടാന്‍ സൈക്കിളെടുത്ത് ഓടി കുരങ്ങന്. കുരച്ചുകൊണ്ട് പിറകെ കൂടിയ പട്ടിയില്‍ നിന്നും രക്ഷപ്പെടാന്‍ കുരങ്ങന് മറ്റൊരു വഴിയും കണ്ടില്ല.
സംഭവം നടന്നത് ചൈനയിലാണ്. ആള്‍ത്തിരക്കുള്ള പാര്‍ക്കിങ്ങ് സ്ഥലത്തു വെച്ചാണ് പട്ടിയില്‍ നിന്നും രക്ഷപ്പെടാന്‍ മുന്നില്‍ കണ്ട സൈക്കിളുമെടുത്ത് കുരങ്ങന് പാഞ്ഞത്. എന്നാല്‍ വിട്ടുകൊടുക്കാന്‍ പട്ടിയും തയ്യാറായില്ല. സൈക്കിളിനു പിറകേ കുരച്ചു കൊണ്ടോടി.
എന്നാല്‍ ബാലന്‍സ് ഒട്ടും തെറ്റാതെ കുരങ്ങന് സൈക്കിളോട്ടം തുടര്‍ന്നു. ഓട്ടവും പിന്തുടര്ന്നോട്ടവും അങ്ങനെ തകൃതിയില്‍ നടന്നു. സംഭവം ക്യാമറയില്‍ പകര്‍ത്തിയ യാത്രക്കാരിലൊരാളാണ് വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇതോടെ വീഡിയോ സൈബര്‍ ലോകത്ത് തരംഗമായിരിക്കുകയാണ്.