ദുബായ്: പ്രളയം എല്ലാം തകര്‍ത്തതില്‍ ഭയപ്പെടേണ്ട. നവകേരളസൃഷ്ടിയുടെ ഭാഗമായി കേരളത്തില്‍ വലിയ നിക്ഷേപ സാധ്യതയുണ്ടെന്ന് യുഎഇ ഇന്ത്യന്‍ സ്ഥാനപതി നവദീപ് സിംഗ് സൂരി അഭിപ്രായപ്പെട്ടു. ഒക്ടോബറില്‍ ദുബൈയില്‍ നടക്കുന്ന ഇന്ത്യ-യുഎ ഇ പങ്കാളിത്ത ഉച്ചകോടിയെപ്പറ്റി വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയക്കെടുതിക്കു ശേഷമുള്ള കേരളത്തിലെ നിക്ഷേപസാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ കൊച്ചിയില്‍ സമ്മേളനം നടത്തുമെന്ന് അറിയിക്കാന്‍ കഴിഞ്ഞദിവസം ഒരു സംഘടന തന്നെ കാണാന്‍ വന്നെന്നും അടിസ്ഥാന സൗകര്യമേഖലയില്‍ കേരളം നിക്ഷേപ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും നവദീപ് സിംഗ് സൂരി പറഞ്ഞു. ഒക്ടോബറില്‍ ദുബൈയില്‍ നടക്കുന്ന ഇന്ത്യ-യുഎഇ പങ്കാളിത്ത ഉച്ചകോടിയില്‍ കേരളത്തിന്റെ സജീവസാന്നിധ്യമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ താല്പര്യം പ്രകടിപ്പിച്ച് വാണിജ്യശൃംഖലകള്‍ നേരത്തെ തന്നെ മുന്നോട്ടുവന്നതാണെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.