ലഖ്നൗ: ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ശ്രീരാമന്റെ പ്രതിമ അയോധ്യയില്‍ പണിയുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗുജറാത്തില്‍ നിര്‍മ്മിച്ച പട്ടേല്‍ പ്രതിമയെക്കാള്‍ ഉയരത്തിലാണ് അയോധ്യയില്‍ ശ്രീരാമന്റെ പ്രതിമ പണികഴിപ്പിക്കുക എന്നും യുപി സര്‍ക്കാര്‍ വ്യക്തമാക്കി. ബാബരിമസ്ജിദ് നിലനിന്നിരുന്ന അയോധ്യയില്‍ 251 മീറ്റര്‍ ഉയരമുള്ള രാമപ്രതിമ നിര്‍മ്മിക്കാനാണ് യുപി സര്‍ക്കാരിന്റെ തീരുമാനം.
അയോധ്യയിലെ സരയൂ തീരത്ത് 100 ഹെക്ടര്‍ സ്ഥലത്ത് 251 മീറ്റര്‍ ഉയരത്തിലാണ് പ്രതിമ പണിയുക. നിലവില്‍ പട്ടേലിന്റെ പ്രതിമയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ എന്ന വിശേഷണം നേടിയത്. 182 മീറ്റര്‍ ഉയരത്തിലാണ് ഗുജറാത്തിലെ നര്‍മദ ജില്ലയിലെ കെവാഡിയയില്‍ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. 251 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടെ രാമപ്രതിമയാവും ലോകത്തെ ഏറ്റവും ഉയരംകൂടിയ പ്രതിമ.