ബംഗലുരു: തേന്‍ കരടി കുഞ്ഞുങ്ങള്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പേരിട്ടു. മഹേന്ദ്ര സിങ് ധോണിയുടെയും മിതാലി രാജിന്റെയും പേരുകളാണ് കരടി കുഞ്ഞുങ്ങള്‍ക്ക് നല്‍കിയത്. തുമകുരുവില്‍ നിന്ന് ഈയിടെ കണ്ടെത്തിയ കരടിക്കുഞ്ഞുങ്ങള്‍ക്കാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള ആദരസൂചകമായി പേര് നല്‍കിയതെന്ന് കര്‍ണാടക വനം വകുപ്പ് അറിയിച്ചു.
മഹേന്ദ്ര സിങ് ധോണിയുടെ ചെല്ലപ്പേരായ മാഹി എന്നതാണ് ഒരു കരടിക്കുഞ്ഞിന്റെ പേര്. മറ്റൊന്നിന് മിതാലി എന്നും പേരിട്ടു. മാഹിയും മിതാലിയും ഇപ്പോള്‍ ബംഗളൂരുവിനടുത്ത് ബന്നര്ഗട്ടി കരടി രക്ഷാ കേന്ദ്രത്തിലാണ്. തുമകുരുവില്‍ 20 അടി താഴ്ചയുള്ള പൊട്ടക്കിണറ്റില്‍ നിന്നാണ് കരടിക്കുഞ്ഞുങ്ങളെ കിട്ടിയത്. രണ്ടു ദിവസത്തോളം പൊട്ടകിണറ്റില്‍ അടപ്പെട്ട കടയികളില് കിണറ്റിലേക്ക് വീണ് സാരമായി പരിക്കേറ്റ അമ്മക്കരടി വെള്ളവും ഭക്ഷണവും കിട്ടാതായതോടെ ചത്തുപോയി.
അതേസമയം കിണറ്റിനുള്ളില്‍ അനക്കം കേട്ട് അടുത്തുള്ള കര്‍ഷകര്‍ നോക്കിയപ്പോഴാണ് കരടികുഞ്ഞിനെ കണ്ടത്. ഇവരെ വനം വകുപ്പ് ഏറ്റെടുത്തു. ഏകദേശം 20 ആഴ്യോളം പ്രായമുള്ള കരടി കുഞ്ഞിങ്ങളാണ് കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. ഇതിലൊന്ന് പെണ്ണും ഒന്ന് ആണാണെന്നും വൈദ്യപരിശോധനയില്‍ തിരിച്ചറിഞ്ഞു.
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഐസിസി റാങ്കിംഗില്‍ മൂന്നാം സ്ഥാനം വരെ എത്തിച്ച മിതാലിക്ക് ആദര സൂചകമായാണ് പെണ്‍കരടി കുഞ്ഞിന് മിതാലി എന്ന് പേര് ഇട്ടത്. അതേസമയം ഝാര്‍ഖണ്ഡിലെ ചെറുപട്ടണത്തില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നെടുംതൂണായി മാറിയ മഹേന്ദ്ര സിങ് ധോണിയോടുള്ള ആദരവായാണ് ധോണിയുടെ ഓമന പേരായ മാഹി എന്ന് ആണ്കരടികുഞ്ഞിന് പേര് നല്‍കിയത്. എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാന്‍ കരുത്തുള്ളവരാണ് ഈ രണ്ട് ക്രിക്കറ്റ് താരങ്ങളെന്നും, ഈ കരടിക്കുഞ്ഞുങ്ങളും ഇവരെ പോലെയാണെന്നുമാണ് വനം വകുപ്പ് പറയുന്നത്.