രാജ്യത്ത് നരഹത്യക്ക് വിധേയരാകുന്നതില്‍ അധികം സ്ത്രീകളും കുട്ടികളുമാണെന്ന് യുഎന്‍ റിപ്പോര്‍ട്ട്. യുഎന്‍ ഡ്രഗ്സ് ആന്റ് ക്രൈം ഓഫീസ് (യുഎന്ഡിഒസി) നടത്തിയ ഗ്ലോബല്‍ സ്റ്റഡി ഓണ്‍ ഹോമിസൈഡ് 2019 ലെ റിപ്പോര്‍ട്ടനുസരിച്ചാണ് റിപ്പോര്‍ട്ട്. 2000ല്‍ 48,167 പേരാണ് നരഹത്യക്ക് ഇരകളായിട്ടുള്ളത്. എന്നാല്‍ 2016ല്‍ 42,678 ആയി കുറഞ്ഞെന്നാണ് യുഎന്‍ തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം 2000 ത്തിനെ അപേക്ഷിച്ച് 2016ല്‍ നരഹത്യയുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും രാജ്യത്ത് നരഹത്യയ്ക്ക് ഇരയായ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടെന്ന് കണ്ടെത്തി. 2000 ത്തിന്റെ കണക്കനുസരിച്ച് 15,196 സ്ത്രീകളും കുട്ടികളുമാണ് നരഹത്യക്ക് ഇരകളായതെങ്കില്‍ 2016ല്‍ 18,016 ആയി വര്‍ധിച്ചു.
പുരുഷന്മാരുടെയും ആണ്‍കുട്ടികളുടെയും എണ്ണം 32,971 ല്‍ നിന്ന് 24,662 ആയി കുറഞ്ഞു. സ്ത്രീധനവുമായി ബന്ധപ്പെട്ടാണ് ഭൂരിഭാഗം സ്ത്രീകളും നരഹത്യക്ക് ഇരകളായതെന്നാണ് കണക്ക്. രാജ്യത്ത് പ്രതിവര്‍ഷം 40 മുതല്‍ 50 ശതമാനം വരെ സ്ത്രീധന മരണങ്ങളാണെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.