ലോകപ്രശസ്ത സോഷ്യല്‍ മീഡിയ ട്വിറ്ററില്‍ എഡിറ്റിങ് സൗകര്യം വരുന്നു. ഒരിക്കല്‍ ട്വീറ്റ് ഇട്ടാല്‍ പിന്നീടത് എഡിറ്റ് ചെയ്യാന്‍ കഴിയുന്നതിനെ പറ്റി വ്യാപക തയ്യാറെടുപ്പാണ് നടക്കുന്നതെന്ന് ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സി അറിയിച്ചു.
ട്വീറ്റ് ഇടുന്നതിന് മുന്‍പ് 530 സെക്കന്റ് ലഭിക്കുകയും അപ്പോള്‍ത്തന്നെ ആവശ്യമായ തിരുത്തുകള്‍ ഉള്‍പ്പെടുത്താവുന്ന തരത്തിലും ട്വിറ്ററിനെ നവീകരിക്കാനാണ് തീരുമാനം.
എന്നാല്‍ ഇങ്ങനെ എഡിറ്റ് ചെയ്താലും ആദ്യമിട്ട ട്വീറ്റ് കാണാനാകും എന്ന പോരായ്മ നിലനില്കുന്നു. ഒരു മെസേജ് അയച്ചാല്‍ തിരിച്ചെടുക്കാന്‍ പറ്റാത്ത പോലെയാണ് ട്വിറ്ററിന്റെ ഘടന രൂപപ്പെടുത്തിയിരിക്കുന്നത്.