ഒരുപാട് സവിശേഷതകളുമായി ZTEയുടെ നൂബിയ സീരീസില്‍ പെട്ട ഏറ്റവും കരുത്തുറ്റ ഫോണ്‍ നൂബിയ റെഡ് മാജിക്ക് ഇന്ത്യയില്‍ അടുത്ത മാസം എത്തും. ആകര്‍ഷകമായ ഡിസൈനില്‍ ഒരുക്കിയ ഈ ഗെയിമിങ് ഫോണിനായുള്ള ആരാധകരുടെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകാന്‍ പോകുന്നത്. ദീപാവലി സീസണിന് ശേഷം ഫോണ്‍ വിപണിയില്‍ എത്തിക്കാന്‍ ആണ് പദ്ധതി എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വണ്‍പ്ലസ്, സാംസങ് തുടങ്ങിയവയുടെ ഫ്ലാഗ്ഷിപ്പ് ഫോണുകള്‍ക്ക് കനത്ത തിരിച്ചടി ഉണ്ടാക്കാന്‍ ഒരുപക്ഷെ നൂബിയക്ക് കഴിഞ്ഞേക്കും.
30000 രൂപക്ക് താഴെ ആയിരിക്കും വില ഫോണിന്റെ വില. അതിമനോഹരം എന്ന് ഒറ്റവാക്കില്‍ വിശഷിപ്പിക്കാവുന്ന ഡിസൈന്‍ ആണ് നൂബിയ റെഡ് മാജിക്കിനുള്ളത്. പതിവുരീതിയിലുള്ള നോട്ടിഫിക്കേഷന്‍ ലൈറ്റ് സമ്പ്രദായത്തെ അടിമുടി മാറ്റിമറിക്കുന്നതാണ് ഇതിന്റെ ഡിസൈന്‍. പിറകിലാണ് നോട്ടിഫിക്കേഷന്‍ ലൈറ്റ് ഉള്ളത്. ഇന്ന് നിലവിലുള്ളതില്‍ വെച്ച് ഏറ്റവും മികച്ച സൗകര്യങ്ങളാണ് ഫോണിന്റെ ഹാര്ഡ്വെയറിലുള്ളത്. അതും ഈ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ മെച്ചമുള്ള സൗകര്യങ്ങളാണ് ഫോണിലുള്ളത്. സ്നാപ്ഡ്രാഗണ്‍ 835 ആണ് പ്രൊസസര്‍. ഒപ്പം 8ജിബി റാം, 128 ജിബി മെമ്മറി എന്നിവയും ഫോണിലുണ്ട്. അധിക മെമ്മറി സൗകര്യം ഇല്ല. എടുത്തുപറയേണ്ട മറ്റൊരു കാര്യം പ്രത്യേകമായി തയ്യാറാക്കിയ എയര്‍ കൂളിംഗ് സിസ്റ്റം ഫോണില്‍ ഉണ്ട് എന്നതാണ്.
സോഫ്ട്വെയറിന്റെ കാര്യത്തിലേക്ക് വരുമ്പോള്‍ ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് ഓറിയോ ആണ് ഫോണിന് കരുത്ത് പകരുന്നത്. ഇത് കൂടാതെ ഗെയിം ബൂസ്റ്റ് എന്നൊരു സൗകര്യവുമുണ്ട്. ഇതിനായി പ്രത്യേകം തയ്യാറാക്കിയ ബട്ടണും ഉണ്ട്. ഇതുപയോഗിച്ചാല്‍ മറ്റു ആപ്പുകള്‍ മെമ്മറി ഉപയോഗിക്കുന്നത് പൂര്‍ണ്ണമായും തടഞ്ഞുകൊണ്ട് മികച്ച ഗെയിമിംഗ് സൗകര്യം ഫോണിന് നല്‍കും. മികച്ച ഫ്രെയിമുകളില്‍ മനോഹരമായി മികച്ച വേഗതയില്‍ ഗെയിം കളിക്കാന്‍ സാധിക്കും
ഡിസ്പ്ളേയുടെ കാര്യത്തിലും ഈ ഫോണ്‍ നിലാവരം പുലര്‍ത്തുന്നുണ്ട്. 1080 x 2160 റെസലൂഷന്റെ ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലെ ആണ് ഫോണിലുള്ളത്. അതും 18:9 അനുപാതത്തില്‍ ആണ്. ക്യാമറയുടെ കാര്യത്തിലും ഫോണ്‍ നിരാശ നല്‍കുന്നില്ല. 24 മെഗാപിക്സലിന്റെ സാംസങ്ങ് സെന്‍സറിനോട് കൂടിയാണ് ക്യാമറ വരുന്നത്. മുന്‍ക്യാമറ 8 മെഗാപിക്സലും ഉണ്ട്.
3800 mAh ആണ് ബാറ്ററിയുടെ കരുത്ത് ഒരു ഗെയിമിംഗ് ഫോണിനെ സംബന്ധിച്ചെടുത്തോളം ഇത്രയും ബാറ്ററി അനിവാര്യവുമാണ്. ശബ്ദമികവിന് വേണ്ടി ഡിടിഎസ് ടെക്നോളജിയും സ്മാര്‍ട്ട് ആംപ്ലിഫയര്‍ സിസ്റ്റവും ഫോണിലുണ്ട്. മൊത്തത്തില്‍ വാങ്ങാന്‍ പറ്റിയ ഒരു മികച്ച ഗെയിമിംഗ് ഫോണ്‍ തന്നെയാണ് നൂബിയ റെഡ് മാജിക്ക്.