ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ ഇനി മുതല്‍ കരുതലോടെ ഇരിക്കുന്നത് നന്നായിരിക്കും. കാരണം ‘ഓണ്മി’ നിങ്ങളെ പിന്തുടരുന്നുണ്ട്. ആന്‍ഡ്രോയിഡ് ഫോണുകളെ വിഴുങ്ങാന്‍ നില്ക്കുന്ന പുതിയ ഇനം വൈറസുകളാണ് ഓണ്മി. ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോഴാണ് ഈ വൈറസ് ഫോണിലെത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന വ്യക്തിഗത വിവരങ്ങളിലാണ് ഈ വൈറസിന്റെ കണ്ണ്. വാട്സ്ആപ്പിനെയാണ് ഈ വൈറസ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നതെന്നാണ് വൈറസിനെ കണ്ടെത്തിയ ആന്റി വൈറസ് കമ്പനി പറയുന്നത്. വാട്സ്ആപ്പ് വഴിയുള്ള ചാറ്റ് വിവരങ്ങളും ചിത്രങ്ങളും വീഡിയോകളുമാണ് ഓണ്മി ചോര്‍ത്തിയെടുക്കുന്നത്. ഇതിനൊപ്പം കോള്‍ ഹിസ്റ്ററിയും മെസേജ് ഹിസ്റ്ററിയും ബ്രൗസിംങ് ഹിസ്റ്ററിയും ഓണ്മി സ്വന്തമാക്കും.
നമ്മുടെ ഫോണിലെ ഇന്റര്‍നെറ്റ് കണക്ഷന് ഉപയോഗിച്ച് സ്വന്തം സര്‍വറിലേക്ക് ഈ വിവരങ്ങള്‍ കൈമാറുകയും ചെയ്യുന്നതാണ് ഓണ്മിയുടെ രീതി. ഇപ്പോഴും ഓണ്മിയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. അതുകൊണ്ടു തന്നെ സംശയം തോന്നുന്ന ഒരു ആപ്ലിക്കേഷനുകളും ഡൗണ്‍ലോഡ് ചെയ്യരുതെന്നാണ് സുരക്ഷാ വിദഗ്ധര്‍ നല്കുന്ന നിര്‍ദേശം.