റിയാദ്: ജിദ്ദയില്‍ നിന്നും പുറപ്പെടേണ്ട വിമാനം വൈകിയതിനെ തുടര്‍ന്ന് കൊച്ചിയില്‍ യാത്രക്കാര്‍ ദുരിതത്തില്‍. വെള്ളിയാഴ്ച രാത്രി പതിനൊന്നിന് രാത്രി ജിദ്ദയില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം യന്ത്രതകരാറിനെ തുടര്‍ന്നാണ് വൈകിയത്. ഇതേ തുടര്‍ന്ന് കൊച്ചിയില്‍ നിന്നും പുറപ്പെടേണ്ട യാത്രക്കാരെ വിവിധ ഹോട്ടലുകളിലേക്ക് മാറ്റിയിരിക്കുകയാണ്.
നാട്ടിലേക്ക് വരേണ്ടിയിരുന്ന ഇരുനൂറ്റി മുപ്പതോളം യാത്രക്കാര്‍ ജിദ്ദയില്‍ കുടുങ്ങി. വിമാനത്താവളത്തിലെത്തിയ യാത്രക്കാരെ പിന്നീട് ഷറഫിയയിലെ ഹോട്ടലിലേക്ക് മാറ്റി. ജിദ്ദയില്‍ നിന്നുള്ള വിമാനം രാവിലെ ഏഴ് മണിക്ക് കൊച്ചിയിലെത്തി വൈകീട്ട് അഞ്ചിനായിരുന്നു തിരികെ പോകേണ്ടിയിരുന്നത്.
വിമാനം എത്താതായതോടെ കൊച്ചിയില്‍ നിന്നും വൈകിട്ട് ജിദ്ദക്ക് പോകേണ്ടവര്‍ നെടുമ്പാശേരിയില്‍ കുടുങ്ങി. അവധി കഴിഞ്ഞ് ജോലികളില്‍ പ്രവേശിക്കേണ്ട നിരവധി പേരാണ് വിമാത്തില്‍ ഉണ്ടായിരുന്നത്.