തിരുവനന്തപുരം: രാഖി കൊലപാതകത്തില്‍ അഖിലിനെ തെളിവെടുപ്പിനിടെ നാട്ടുകാരുടെ പ്രതിഷേധം. രാഖിയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ മുഖ്യ പ്രതി അഖിലിനെ തെളിവെടുപ്പിനെത്തിച്ചപ്പോഴായിരുന്നു പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്.
അഖിലുമായി എത്തിയ പോലീസ് വാഹനം നാട്ടുകാര്‍ തടഞ്ഞു. രാഖി കൊലപാതകത്തില്‍ അഖിലിന്റെ അച്ഛനും അമ്മയ്കക്കും പങ്കുണ്ടെന്നും അവരെ കൂടി അറസ്റ്റ് ചെയ്ത ശേഷം മതി തെളിവെടുപ്പെന്നും നാട്ടുകാര്‍ പ്രതിഷേധിച്ചു.
അതേസമയം കൊലപാതക കേസിലെ മുഖ്യ പ്രതിയെ കണ്ടപ്പോള്‍ തന്നെ നാട്ടുകാര്‍ കൂവി വിളിച്ച് ബഹളം വെച്ചും അഖിലിന് നേരെ കല്ലേറിയുകയും ചെയ്തു. തെളിവെടുപ്പ് തടസപ്പെടുത്തരുതെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചിട്ടും പലപ്പോഴും ജനക്കൂട്ടത്തെ നിയന്ത്രിക്കാനാകാത്ത സാഹചര്യവും ഉണ്ടാകുകയായിരുന്നു.