പട്ടാമ്പി: പ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന ആയിരുന്ന പട്ടാമ്പി പാലം ഗതാഗതയോഗ്യമാക്കി തുറന്നു കൊടുത്തു. രൂക്ഷമായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഭാരതപ്പുഴ കരകവിഞ്ഞ് ഒഴുകുകയും പട്ടാമ്പി പാലത്തിന് വലിയ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് പാലം അടച്ചിട്ടിരിക്കുകയായിരുന്നു. നാല് ദിവസത്തോളം പാലത്തിന്റെ മുകളിലൂടെയാണ് പുഴ ഒഴുകിയിരുന്നത്. പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിനാണ് പാലം തുറന്നുകൊടുത്തത്. വെള്ളം താഴ്ന്നതോടെ പൊതുമരാമത്ത് ചീഫ് എഞ്ചീനീയറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരടങ്ങുന്ന സംഘം പാലത്തിന്റെ ബലക്ഷയം പരിശോധിച്ച് പുനര്‍ നിര്‍മ്മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി ജി സുധാകരന് നിര്‍ദ്ദേശിച്ചിരുന്നു.
തകര്‍ന്ന കൈവരികളുടെയും കരിങ്കല്‍ പാര്‍ശ്വഭിത്തികളുടെയും പുനര്‍നിര്‍മ്മാണം മുതലായ പ്രവൃത്തികള്‍ 14 ദിവസം കൊണ്ട് പൂര്‍ത്തികരിച്ച് ഗതാഗതയോഗ്യമാക്കിയതായി മന്ത്രി പറഞ്ഞു.