തൃശ്ശൂര്‍: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന സ്വന്തം നാട്ടുകാര്‍ക്ക് സഹായഹസ്തവുമായി മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍.
350 ലധികം ആളുകള്‍ കഴിയുന്ന പുള്ള് എയുപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് ലോറി നിറയെ ആവശ്യസാധനങ്ങളുമായിട്ടാണ് താരമെത്തിയത്.
എല്ലാവരും ഒരേ മനസോടെ ഐക്യത്തോടെ കുറച്ച് ദിവസങ്ങള്‍ തള്ളി നീക്കിയാല്‍ മാത്രം മതി, നമുക്ക് വേണ്ടതെല്ലാം ചെയ്യാന്‍ സര്‍ക്കാറുണ്ട് എല്ലാവരും കൂടെയുണ്ട്.
നമ്മളെല്ലാവരും ഒരേ നാട്ടുകാരാണ്, ഒരേ കുടുംബമാണെന്നും താരം മഞ്ജു പറഞ്ഞു.